നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... രണ്ടാം ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച്, സെപ്റ്റംബര്‍ 8 ന് തുടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ രണ്ടാം ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 8 ന് മൂന്നാം തുടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. സെപ്റ്റംബര്‍ 8 ന് മൂന്നാം തുടര്‍ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു.
ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂലൈ 27 ന് ഒന്നാം തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ആഗസ്റ്റ് 17 രണ്ടാമത്തെ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ഹാജരാക്കുകയായിരുന്നു.
ജൂലൈ
27 നു ഹാജരാക്കിയ ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ നേരിയ രീതിയിലുള്ള പുരോഗതിയാണ് രണ്ടാം റിപ്പോര്‍ട്ടിലുമുള്ളത്.
27 നു ഹാജരാക്കിയ ഒന്നാം റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇപ്രകാരമാണ്: മന്ത്രി ശിവന്‍ കുട്ടിക്ക് പരുക്കു പറ്റിയ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല. ഇത് നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി കോടതി ഉത്തരവ് പാലിക്കും. എം എല്‍ എ മാരായ ആയിഷ പോറ്റി, ജമീല പ്രകാശം, ടി.വി.രാജേഷ്, എ.പി.അനില്‍കുമാര്‍, എം.എ.വാഹിദ്, വി.ശശി, സി.ദിവാകരന്‍, വി.എസ്.ശിവകുമാര്‍ , ബിജിമോള്‍, എ.ടി.ജോര്‍ജ് എന്നിവരുടെ മൊഴിയാണ് നാളിതു വരെ രേഖപ്പെടുത്തിയത്. ജൂലൈ 10 ന് മുന്‍ എംഎല്‍എ എന്‍.ശക്തന് നോട്ടിസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.അസൗകര്യമുണ്ടെന്നും പാര്‍ട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നല്‍കാന്‍ കഴിയൂ എന്നും ശക്തന്‍ അന്വേഷണ സംഘത്തെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രണ സമയത്ത്പരുക്കേറ്റ എംഎല്‍എമാരെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ മൊഴിരേഖപ്പെടുത്തി. മെഡിക്കല്‍ കോളജിലെയും ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.മന്ത്രി ശിവന്‍കുട്ടിക്ക് പരിക്കേറ്റ ചികിത്സാ രേഖകള്‍ക്കായി നോട്ടിസ് നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ മൊഴി രേഖപ്പെടുത്തിയതായും ഡിവൈഎസ്പി സജീവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.
https://www.facebook.com/Malayalivartha


























