പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല...

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരനും രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കും ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരന്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്.
ഐ ജി ഗുഗുലോത്ത് ലക്ഷ്മണും ഇഡി നിര്‍ദേശിച്ച ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആഗസ്റ്റ് 14ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ലക്ഷ്മണിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. കേസില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മുന്‍ ഡി ഐ ജി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ഇ ഡിയ്ക്ക് മുന്നില്‍ ഹാജരായിട്ടുണ്ടായിരുന്നു.
ഇവരെക്കൂടാതെ കേസിലുള്‍പ്പെട്ട മറ്റുള്ളവരുടെയും മോന്‍സണിനെതിരെ പരാതി നല്‍കിയവരുടെയും മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha


























