ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കി.... ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്

ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കി.... ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് ഭരണസമിതി അംഗം ആദിത്യവര്‍മ്മയ്ക്ക് നല്‍കിയാണ് പുറത്തിറക്കിയത്.
ക്ഷേത്രം മാനേജര്‍ ബി.ശ്രീകുമാര്‍, ഓഡിറ്റ് ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍ വെങ്കിട സുബ്രഹ്മണ്യം, ക്ഷേത്ര ശ്രീകാര്യം അനന്തരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു ഗ്രാം, രണ്ടു ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം നാണയങ്ങളാണ് ഭക്തര്‍ക്ക് നല്‍കുക. ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്.
പരിമിതമായ നാണയങ്ങളേ വില്പനയ്ക്കുണ്ടാകുവെന്ന് അധികൃതര്‍ . സ്വര്‍ണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചായിരിക്കും വില. നാണയങ്ങള്‍ക്കായി ക്ഷേത്ര കൗണ്ടറുകളിലൂടെ പണമടയ്ക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























