തൃശൂരില്‍ ബസ് മറിഞ്ഞു.. തൃശൂര്‍ കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞു.... മുപ്പതോളം പേര്‍ക്ക് പരുക്ക്, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂര്‍ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടമുണ്ടായി. തൃപ്പയാറില്‍ നിന്നും പുറപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്.
അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയായതിനാല്‍ അമ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
"
https://www.facebook.com/Malayalivartha


























