സംസ്ഥാനത്ത് ഓണക്കിറ്റുകള്‍ 23-ാം തീയതി മുതല്‍ വിതരണം തുടങ്ങാനൊരുങ്ങി ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് ഓണക്കിറ്റുകള്‍ 23-ാം തീയതി മുതല്‍ വിതരണം തുടങ്ങാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ സപ്ലൈകോയില്‍ നിലവില്‍ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കിറ്റ് വന്‍തോതില്‍ വെട്ടിക്കുറച്ച ഓണമാണ് ഇത്തവണത്തേത്. കഴിഞ്ഞവര്‍ഷം 87 ലക്ഷം പേര്‍ക്ക് കിറ്റ് കൊടുത്തെങ്കില്‍ ഇത്തവണ കിട്ടാന്‍ പോകുന്നത് വെറും 6. 07 ലക്ഷം പേര്‍ക്ക് മാത്രം. കൊവിഡ് സാഹചര്യം കുറഞ്ഞതിനാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറഞ്ഞതായാണ് സര്‍ക്കാര്‍ ന്യായമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാതലത്തില്‍ ഓണച്ചന്തകളുടെ പ്രവര്‍ത്തനം നാളെ ആരംഭിക്കും. നിയോജകമണ്ഡലം കേന്ദ്രീകരിച്ചും ഓണച്ചന്തകള്‍ തുടങ്ങും.
"
https://www.facebook.com/Malayalivartha


























