കോഴിക്കോട് മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം... പത്ത് പേര്‍ക്ക് പരുക്ക്

മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് - ബാലുശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.45-ഓടെയായിരുന്നു അപകടം.
അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. എന്നാല്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം തൃശൂര്‍ കണിമംഗലത്ത് ബസ് പാടേ ത്തക്ക് മറിഞ്ഞ് അപകടമുണ്ടായി. തൃപ്പയാറില്‍ നിന്നും പുറപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്.
അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയായതിനാല്‍ അമ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്.
"
https://www.facebook.com/Malayalivartha


























