രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ....തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം

രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ ആയുധം ഉപയോഗിച്ചതിന് 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. അതിനുശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കേണ്ടതാണ്.
മുന്‍ റേഡിയോ ജോക്കി(ആര്‍.ജെ)യായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ 2018 മാര്‍ച്ച് 27-നാണ് ക്വട്ടേഷന്‍സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മടവൂരില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍വെച്ചായിരുന്നു സംഭവം നടന്നത്. സുഹൃത്തായ കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. കേസിലെ ഏകദൃക്‌സാക്ഷിയും ഇയാളായിരുന്നു.ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് രാജേഷ് കൊലക്കേസിലെ ഒന്നാംപ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് ഖത്തറില്‍ ജോലിചെയ്തിരുന്ന രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണമായത്. സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു കൊലപാതകം.
കേസിലെ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടിരുന്നു. നാലുമുതല്‍ 12 വരെയുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























