ജയിക്ക് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരങ്ങൾ ചർച്ചയാവുന്നു..മറ്റേ ജോലികൾ ഒന്നും ഇല്ലെങ്കിലും കോടികൾ എങ്ങനെ വന്നു എന്ന ചോദ്യം ഉയരുന്നു..!ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത്...സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ

കോട്ടയം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആണ് ജയിക്ക് സി തോമസ് കഴിഞ്ഞ ദിവസമാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. ജയിക്ക് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരങ്ങളാണ് പുറത്തുവന്നിരരിക്കുന്നത്. ജയ്ക്ക് സി തോമസിന് രണ്ടു കോടി രൂപ വിലയുള്ള ആസ്തി ഉണ്ടെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആണ്.
കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും ,മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കൃഷി ഇതര ഭൂമിയും , മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേഷ്യൽ ബിൽഡിങ്ങുകളും ജെയ്ക് സി തോമസിന്റെ പേരിലുണ്ട്. ഇത് കൂടാതെ മണർകാട് പഞ്ചായത്തിലെ 15 ആം വാർഡിൽ സ്വന്തമായി 1539 സ്ക്വയർ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ മാർക്കറ്റ് വാല്യൂ അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. ഭൂമിയും വീടും കൊമേഷ്യൽ ബിൽഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്ഥി.
വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജയിക്കിന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ളത്. മറ്റു രണ്ടു പേർക്കു കൂടി ഈ ഭൂമിയിൽ അവകാശമുണ്ട്. കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേഷ്യൽ ബിൽഡിങ്ങുകളിൽ ജയിക്കിന്റെ സഹോദരൻ സി.ടി തോമസിനു കൂടി അവകാശമുണ്ട്. പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജയിക്കിന് വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാന മാർഗ്ഗം. ജയിക്കിന്റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല.
ജയിക്കിന് 7.11 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവഞ്ചൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ 2.45 ലക്ഷം രൂപയും , കെഎസ്എഫ്ഇ മണർകാട് ശാഖയിലെ 4.66 ലക്ഷം രൂപയുമാണ് ജയിക്കിന്റെ ബാധ്യതകൾ. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ജയിക്കിന്റെ കൈവശം 4000 രൂപയും, ഭാര്യ ഗീതുവിന്റെ കയ്യിൽ 2000 രൂപയും മാത്രമാണ് ഉള്ളത്. ജയിക്കിന്റെ അക്കൗണ്ടിൽ 128 രൂപയും , ഭാര്യയുടെ അക്കൗണ്ടിൽ 7082 രൂപയുമുണ്ട്. അമ്മ അന്നമ്മ തോമസുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ ജെയ്ക്കിന് 94,092 രൂപയും , ഇന്ത്യൻ ഓവർസീസ് ബാങ്കിൻറെ കോട്ടയം ബ്രാഞ്ചിലെ എസ് ബി അക്കൗണ്ടിൽ 331 രൂപയും, കേരള ബാങ്കിൻറെ പാമ്പാടി ബ്രാഞ്ചിൽ 4405 രൂപയും ,കോട്ടയം കോപ്പറേറ്റീവ് ബാങ്കിൻറെ പാമ്പാടി ശാഖയിൽ 5000 രൂപയും നീക്കിയിരിപ്പുണ്ട്. 100 ഗ്രാം തൂക്കവും 5.45 ലക്ഷം രൂപ വിലയും വരുന്ന സ്വർണാഭരണങ്ങൾ ജയിക്കിന്റെ ഭാര്യ ഗീതുവിന്റെ പക്കൽ ഉണ്ട് . നിക്ഷേപങ്ങൾ അടക്കം 1.07 ലക്ഷം രൂപ ജെയ്ക്കിന്റെ പക്കലും , 5.55 ലക്ഷം രൂപ ഭാര്യ ഗീതുവിന്റെ പക്കലും ഉണ്ട്.
നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിന് വരുമാനം ഒന്നുമില്ലെന്ന് സത്യവാങ് മൂലം. തിരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ് മൂലത്തിലാണ് ഇതു സംബന്ധിച്ച വിശദീകരണം ഉള്ളത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിനെ പക്കൽ 10000 രൂപ കയ്യിലുണ്ട്. ഭാര്യയുടെ പക്കലും 10000 രൂപയുണ്ട്. കെ.എസ്.എഫ്.ഐയുടെ ഭരണങ്ങാനം ശാഖയിൽ 4.75 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ടെന്നാണ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നത്.
ഭാര്യയുടെ പേരിൽ ആറുലക്ഷത്തോളം രൂപ വിലവരുന്ന മാരുതി എസ് ക്രോസ് എന്ന കാറുമുണ്ട്. ലിജിൻ ലാലിന്റെ പക്കൽ മൂന്നു പവൽ തൂക്കം വരുന്ന ഒരു മാല, അര പവൻ തൂക്കം വരുന്ന ഒരു മോതിരം എന്നിവയുണ്ട്. ഭാര്യയുടെ കൈവശം 38.64 ലക്ഷം രൂപ വിലവരുന്ന 84 പവൻ സ്വർണമുണ്ട്. സ്വർണവും നിക്ഷേപവും അടക്കം 6.59 ലക്ഷം രൂപയുടെ സ്വത്താണ് ലിജൻ ലാലിനുള്ളപ്പോൾ, 50.64 ലക്ഷം രൂപ ഭാര്യയുടെ പേരിലുള്ളത്.
കുറിച്ചിത്താനം വില്ലേജിൽ 12 ലക്ഷത്തോളം വിലവരുന്ന ഭൂമി ലിജിൻ ലാലിന്റെ പേരിലുണ്ട്. അമ്മയുടെ പേരിൽ കുറിച്ചിത്താനം വില്ലേജിൽ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവും , കുറിച്ചിത്താനം വില്ലേജിൽ തന്നെ 1300 സ്‌ക്വയർഫീറ്റ് വരുന്ന കെട്ടിടത്തിന് 25 ലക്ഷത്തോളം വില വരുന്നുണ്ട്. ലിജിൻ ലാൽ പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചപ്പോൾ, ഭാര്യ കെ.എസ്.ഐ.ബി ഉദ്യോഗസ്ഥനാണ്. തനിക്ക് വരുമാനം ഇല്ലെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുമ്പോൾ, പങ്കാളിയ്ക്കു ശമ്പളവും അമ്മയ്ക്ക് പെൻഷനും ഉണ്ടെന്ന് സത്യവാങ് മൂലത്തിൽ വ്യക്തമാകുന്നു. ലിജിൻ ലാലിന് എതിരെ നിലവിൽ അഞ്ചു കേസുകളുണ്ടെന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























