നാട്ടുകാർ നോക്കി നിൽക്കവെ പതിനേഴുകാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ച സംഭവം! ആ യുവാവിനെ കുറിച്ച് സൃഹൃത്തക്കളോട് പെൺകുട്ടി പറഞ്ഞിരുന്നത്!!! ബന്ധുവായ യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ ചെയ്ത കടുംകൈ? യുവാവ് വിളിച്ചും കാണുമ്പോഴുമൊക്കെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പിതാവ്

പതിനേഴുകാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ച സംഭവം അത്യന്തം വേദനാജനകമായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. പതിനേഴുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യമാണ് ആ പിതാവ് ഉന്നയിച്ചിരിക്കുന്നത് . ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെയും രാധികയുടെയും മകൾ ആണ് ക്ഷേത്ര കുളത്തിൽ ചാടി മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിൽ ചാടിയായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്.കുളക്കടവിൽ നിന്ന് പെൺകുട്ടി എഴുതിയത് എന്ന് കരുതുന്ന കത്ത് കിട്ടിയിരുന്നു.അച്ഛനേയും അമ്മയേയും ഒത്തിരി സ്‌നേഹിക്കുന്നുവെന്നും, ബന്ധുവായ യുവാവിന്റെ ശല്യം മൂലമാണ് ജീവനൊടുക്കുന്നതെന്നായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്.
യുവാവ് ശല്യം ചെയ്യുന്നതിനെക്കുറിച്ച് വിഷ്ണുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.'ആ ബന്ധുവായ യുവാവ് ഇടയ്ക്കിടയ്ക്ക് വിളിച്ചും കാണുമ്പോഴുമൊക്കെ ഭീഷണിപ്പെടുത്താറുണ്ട് ,എന്നാൽ മകൾ ഞങ്ങളോട് പറഞ്ഞിരുന്നില്ല എന്നാണ് പിതാവ് വേദനയോടെ പറയുന്നത്. യുവാവിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യുംവാനിരിക്കുകയാണ്. വിഷ്ണുപ്രിയ പ്ലസ്ടു കഴിഞ്ഞ് എൽ എൽ ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു. വാടക വീട്ടിലായിരുന്നു പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത് . വിജയനും രാധികയും ഭിന്നശേഷിക്കാരാണ്. ,
വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു എന്നായിരുന്നു ആദ്യം പ്രചരിച്ച വിവരം. ആളുകൾ നോക്കി നിൽക്കവെ ക്ഷേത്ര കുളത്തിൽ ചാടി. എരുവ ക്ഷേത്ര കുളത്തിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു ഈ സംഭവമുണ്ടായത് .ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു . പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും’ എന്നായിരുന്നു വിഷ്ണുപ്രിയ പറഞ്ഞിരുന്നത്
https://www.facebook.com/Malayalivartha


























