ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത്

ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത് ; അതു കഴിഞ്ഞാല്‍ പിന്നെയുള്ളത് 2021 കോടിയുടെ വായ്പ എടുക്കാനുള്ള അനുമതി കൂടിയുണ്ട് ; ഇത്രയും തുക കൊണ്ട് കഷ്ടി 7 മാസം കഴിച്ചുകൂട്ടാൻ ;അത് കഴിഞ്ഞാൽ വീണ്ടും കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ സാമ്ബത്തികം താളം തെറ്റും; ധനവകുപ്പിന് മുന്നിലുള്ളത് അത്ര ചെറിയ ഭീഷണിയൊന്നുമല്ല
ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും നൽകണം , കെഎസ്‌ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്ബത്തിക സഹായം നല്‍കണം. ഇതിനായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാൻ തീരുമാനിച്ചത് മറ്റൊരു നിവര്‍ത്തിയുമില്ലാത്തതു കൊണ്ടാണ്.
ക്ഷേമപെൻഷൻ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ കടമെടുപ്പ് പരിധി കുറയുകയാണ്. ഇനിയുള്ള മാസങ്ങളില്‍ കേരളം സാമ്ബത്തിക ഞെരുക്കത്തിലാകുമെന്ന് ഉറപ്പ്. സമാനതകളില്ലാത്ത വെല്ലുവിളിയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് മുന്നിലുള്ളത്.
20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാൻ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കി. ഇതുവരെ 16,500 കോടി സര്‍ക്കാര്‍ കടമെടുത്തു കഴിഞ്ഞു. അടുത്തയാഴ്ച 2,000 കോടി കൂടി കടമെടുക്കുന്നതോടെ ബാക്കിയുള്ളത് 2,021 കോടി രൂപ മാത്രം.
ഇത്രയും തുക കൊണ്ട് 7 മാസം തരണം ചെയ്യുക അസാധ്യമാണ്. കേന്ദ്രം കനിയുമെന്നതാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തെ ഞെക്കി കൊല്ലാൻ കേന്ദ്രം നില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കടമെടുക്കല്‍.
സംസ്ഥാന സർക്കാർ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളിൽ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപീകരിച്ച കമ്പനിയും അതിന്റെ ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കടമാക്കിയെടുത്തിരിക്കുകയാണ്. കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ആളോഹരി വരുമാനം കേരളത്തിന് നല്‍കുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നല്‍കാൻ തയ്യാറാകുന്നില്ല. ഇതില്‍ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വര്‍ഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വര്‍ഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു.
ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് കേരളം പറയുന്നു. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് ആണ്സി പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് . കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം 40,000 കോടിയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നികുതി, നികുതിയിതര വരുമാന വളര്‍ച്ചയില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടിട്ടും പിടിച്ചു നില്‍ക്കാൻ കഴിയാത്തത് കേന്ദ്രത്തിന്റെ കടുംവെട്ടു മൂലമാണെന്നാണ് ആരോപണം.
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതല്‍ കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവര്‍ക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനില്‍ക്കെയാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളില്‍ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നല്‍കുന്നതിന് വേണ്ടി രൂപീകരിച്ച കമ്ബനിയും അതിന്റെ ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കടമാക്കിയെടുത്തിരിക്കുകയാണ്.
കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തില്‍ നിന്ന് എടുക്കേണ്ട സഹായത്തിന് പുറമേ കേരളം ആഭ്യന്തര മേഖലയില്‍ നിന്ന് 55 ശതമാനമാണ് സ്വരൂപിക്കേണ്ടത്. ഇത് കേരളം സ്വരൂപിച്ചാലും കേന്ദ്ര സര്‍ക്കാര്‍ 45 ശതമാനം തരണം. ഈ 45 ശതമാനമാണ് 30 ശതമാനത്തിലൊതുക്കിയതെന്നാണ് കേരളം പറയുന്നത്.
https://www.facebook.com/Malayalivartha


























