പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ റെയ‌്ഡ്;;;നേതാക്കളുടെ പക തീർപ്പ് ഇപ്രകാരമോ...? ട്രെയിനിന് നേരെയുള്ള കല്ലേറിൽ സംശയം ബലപ്പെടുന്നു...കേരളത്തിൽ നടക്കുന്ന ചില അനിഷ്ട സംഭവങ്ങളും കൂട്ടി വായിക്കേണ്ടതുണ്ട്... വെല്ലുവിളി ഉയർത്തുന്നവരെ നിയമത്തിന് മുന്നിൽ, കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല...

കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത് .പോപ്പുലർ ഫ്രന്റ് പോലുള്ള സംഘടനകൾ നിരോധിച്ചതിന് ശേഷം . ഇവരുടെ അടിവാരം കൂടെ തോണ്ടാനുള്ള നീക്കങ്ങൾ NIA നടത്തുന്നുണ്ട്. അതിനാൽ എല്ലായിടത്തും പരിശോധനയും നടക്കുന്നുണ്ട്. പക്ഷെ അതും കേരളത്തിൽ നടക്കുന്ന ചില അനിഷ്ട സംഭവങ്ങളും കൂട്ടി വായിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും സംരക്ഷണം ഒരുക്കുന്നതിലും ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് വളമാവുകയാണ്. അടിക്കടി ട്രെയിനുകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ അതാണ് വ്യക്തമാക്കുന്നത്. കണ്ണൂരിലും കോഴിക്കോട് എലത്തൂരിലും ട്രെയിനിന് തീയിട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിലും ട്രെയിനിനു തീവയ്‌ക്കുന്നത് കേരളത്തിൽ കണ്ട് പതിവില്ലാത്ത കാര്യമായിരുന്നു.
അത്യപൂർവം സന്ദർഭങ്ങളിൽ ട്രെയിനുകൾക്കു നേരെയുള്ള കല്ലേറുകൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് അത് വർദ്ധിക്കുകയാണ്. ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. ഏറുകളിലേറെയും മലബാറിലാണ്. അതിൽ കൂടുതലും കണ്ണൂർ ജില്ലയിലും. ഏറ്റവും ഒടുവിൽ ബുധനാഴ്ച കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്‌പ്രസിനു നേരെ മാഹിക്കടുത്ത് നിന്നാണ് കല്ലെറിഞ്ഞത്. ശക്തമായ ഏറിൽ നല്ല ഉറപ്പുള്ള ട്രയിൻ ജനൽചില്ല് പൊട്ടി. കണ്ണൂരിൽ വന്ദേഭാരതിനു നേരെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. മേയ് അഞ്ചിന് വളപട്ടണത്ത് വച്ചും വന്ദേഭാരതിന് കല്ലെറിഞ്ഞിരുന്നു. ആർക്കാണ് ട്രെയിനുകളോടിത്ര അരിശമെന്നും എന്താണ് അതിനു പിന്നിലെ കാരണമെന്നുമാണ് മനസിലാകാത്തത്.കഴിഞ്ഞ ഞായറിനും ബുധനുമിടയിൽ കണ്ണൂരിനും കാസർകോട്ടിനുമിടയ്‌ക്ക് അഞ്ച് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
ഞായറാഴ്ച മാത്രം മൂന്ന് ട്രെയിനുൾക്കു നേരെ കല്ലേറ് നടത്തി. രാത്രി 7നും 7.30നുമിടയിൽ കണ്ണൂരിൽ രണ്ടിടത്തും കാസർകോട്ട് ഒരിടത്തും കല്ലെറിഞ്ഞു. തിരുവന്തപുരത്ത് നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്‌പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അല്പസമയം കഴിഞ്ഞയുടനെ കല്ലേറുണ്ടായി. ട്രെയിനിലെ എ വൺ എ.സി കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു. മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിനു നേരെ കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലാണ് കല്ലെറുണ്ടായത്.ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിന്റെ ഗ്ലാസിനും കല്ലേറിൽ കേടുപാട് പറ്റിയിട്ടുണ്ട്.
ഇതേസമയം നിലേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ഓഖ എറണാകുളം എക്സ്‌പ്രസിനും ഏറ് കൊണ്ടു. പിറ്റേദിസം കണ്ണൂരിൽ തുരന്തോ എക്സ്‌പ്രസ് ആക്രമിക്കപ്പെട്ടു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്യാശേരിക്കും വളപട്ടണത്തിനുമിടയിൽ വച്ച് ലോക്കോ പൈലറ്റാണ് ട്രെയിനിന് ഏറ് കൊള്ളുന്ന ശബ്ദം കേട്ടത്. ഈ അഞ്ച് സംഭവങ്ങളിലും ഒരാളെപ്പോലും കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ സാധിച്ചിട്ടില്ല.സി.സി ടിവികളുടെ നിരീക്ഷണമില്ലാത്ത പ്രദേശങ്ങളാണ് സാമൂഹ്യ വിരുദ്ധർ കല്ലെറിയാൻ തിരഞ്ഞെടുക്കുന്നത്. സംഭവംനടക്കുന്ന സ്ഥലങ്ങളിൽ റെയിൽവേ സംരക്ഷണസേനയും റെയിൽവേ പൊലീസും പരിശോധന നടത്തിയിരുന്നെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഉദ്യോസ്ഥരെ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം യാത്രക്കാരുടെ പേടി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു.
അന്ന് രാത്രിയാണ് അര മണിക്കൂറിന്റെ ഇടവേളകളിൽ മൂന്ന് ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായത്. അതിനു തുടർച്ചയായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും വിവിധയിടങ്ങളിൽ ട്രെയിൻ ആക്രമിക്കപ്പെട്ടു. റെയ്ഡ് നടത്തിയതിലെ പ്രതികാര ബുദ്ധിയോടെയുള്ള പ്രവർത്തനമാണോ തുടർച്ചയായ ഈ കല്ലേറ് എന്നതടക്കമുള്ള സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇതിനോടനുബന്ധിച്ച് ആരെയും പിടികൂടാൻ സാധിക്കാത്തതിനാൽ ഒരു നിഗമനത്തിലേക്കെത്താൻ റെയിൽവേക്ക് സാധിക്കുന്നില്ല.
https://www.facebook.com/Malayalivartha


























