ദുരൂഹ മരണങ്ങള്‍, തിരോധാനം ബാങ്ക് കൊള്ളകള്‍ പുറത്തു കൊണ്ടുവന്നവര്‍ എവിടെ? ഇ.ഡിയ്ക്കും ഞെട്ടല്‍.
കരുവന്നൂരില്‍ ഇഡി പരിശോധന വന്നതിന് ശേഷം തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ സിപിഎം വല്ലാതെ വിയര്‍ക്കുന്നുണ്ട്. ഒന്നിനുപുറകേ ഒന്നായി വരുന്ന ആരോപണങ്ങള്‍ ചെറുത്തു നിറുത്താന്‍ നേതാക്കള്‍ നന്നേ പാടുപെടുകയാണ്. വിഭാഗീയതയുടെ കാലത്തുണ്ടായ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നതെന്ന് സെക്രട്ടറി എം.വി.ഗോവിന്ദന് സമ്മതിക്കേണ്ടിയും വന്നു.ഇഡി റെയ്ഡും മറ്റുമായി കരുവൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകള്‍ വാര്‍ത്തയിലിടം നേടിയതോടെ ഈ ബാങ്കുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെയും ദുരൂഹസാഹചര്യത്തില്‍ കാണാതായവരുടെയും കഥകള്‍ പുറത്തെത്തിത്തുടങ്ങി. പൊലീസ് അന്വേഷണം അവസാനിപ്പിച്ച് ഫയല്‍ അടച്ച കേസുകള്‍ വരെയാണ് പൊങ്ങിവരുത്. കരുവൂര്‍ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഏറെക്കാലം മുപേ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മാടായിക്കോണം കാക്കനാടന്‍ വീട്ടില്‍ രാജീവിന്റെ മരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 24 വയസ്സുണ്ടായിരുന്ന രാജീവിനെ 1998 ഡിസംബര്‍ ആറിന് മാടായിക്കോണത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുകൊലപാതകമാണെ ആരോപണം അടക്കം കുറേക്കാലമായി നാട്ടുകാര്‍ക്കിടയിലുണ്ട്.
രാത്രി സിനിമ കഴിഞ്ഞ് സുഹൃത്തിനെ ബൈക്കില്‍ വീട്ടിലാക്കിയശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങവേയാണ് മരണം. 611/98 എ ഫയല്‍ നമ്പറില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ബൈക്ക് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട നിലയിലും താക്കോല്‍ ഓഫ് ചെയ്തുവെച്ച നിലയിലുമായിരുന്നു. അകലെനിന്നാണ് ചെരിപ്പുകള്‍ കണ്ടെത്തിയത്. അവിടെ ഒരു ഒഴിഞ്ഞ കന്നാസുമുണ്ടായിരുന്നു. കേസ് തെളിയിക്കാനാകാതെ എഴുതിത്തതള്ളി.അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന ശിവലാലിന്റെ ദുരൂഹ തിരോധാനമാണ് മറ്റൊന്ന്. വാടാനപ്പള്ളി മേഖലയില്‍ പാര്‍ട്ടിയുടെ അംഗമായിരുന്നു ശിവലാല്‍. ഈ കാര്യത്തില്‍ പാര്‍ട്ടി വേണ്ടത്ര അന്വേഷണം നടത്തിയില്ല എന്ന ആരോപണമുണ്ട്. ശിവലാലിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമൊവശ്യപ്പെടുന്ന നോട്ടീസ് ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. ഇഡി അന്വേഷണത്തിന് പിന്നാലെ ഇത്തരം ദൂരഹ സംഭവങ്ങളിലേക്കും അന്വേഷണം നീണ്ടാല്‍ അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.
അതേസമയം,കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാള്‍ വധഭീഷണിയെ തുടര്‍ന്ന് രാജ്യം വിട്ടുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.. 2017-ല്‍ കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടാണ് കുടുംബ സമേതം രാജ്യം വിട്ടത്. സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്നായിരുന്നു 2017-ല്‍ സുജേഷ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി.
ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ചിരുന്നു.
പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തി. അതോടെ പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങിയത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഈ വിഷയങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ ഇഡി അന്വേഷണം ശക്തമായതിന് ശേഷമാണ് പുറത്തു വരുന്നത്.
സിപിഎമ്മിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്നു വരുന്നതായി പാര്‍ട്ടിയും മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ബോധവല്‍ക്രണ ക്ലാസുകള്‍ നടത്തി പാര്‍ട്ടിക്കാരെ നിറുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം വിഭാഗീയത ശക്തമായതാണറിവ്. പാര്‍ട്ടിയിലെ മുടുചൂടാ മ്ന്നന്‍മാരായി നടന്ന എ.സി.മൊയ്തീനും, എം.കെ.കണ്ണനും ഇഡി വലയത്തിലായതോടെ അണികളുടെ വിശ്വാസത്തിന് കോട്ടം വന്നിരിക്കുകയാണ്. പാര്‍ട്ടി വിട്ടവരും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരും പുറത്താക്കലിന്റെ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെച്ചുതുടങ്ങി. പലരും മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നെന്ന് ഒരുവിഭാഗം അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ചെറിയ തുകകള്‍ പോലും ലഭിക്കാതായതോടെ ആയിരക്കണക്കിനാളുകളാണ് സിപിഎമ്മിന്റെ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. കേന്ദ്രസര്‍ക്കാരല്ല , കേരള സര്‍ക്കാരാണ് സഹകരണ കൊള്ള നടത്തി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയതെന്ന തരത്തിലുള്ള പ്രചരണങ്ങളെ തടയാന്‍ സിപിഎം കോര്‍ണര്‍ മീറ്റിംഗുകളും നടത്തുന്നുണ്ട്.
എന്തായാലും കേരളത്തിലെ സഹകരണ മേഖലയുടെ തകര്‍ച്ച സിപിഎം അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വന്‍തോതില്‍ ചോര്‍ച്ചയുണ്ടാക്കാനാണ് സാധ്യത. സഹകരണ ബാങ്കുകളെ കറവപ്പശുക്കളാക്കി ജീവിക്കുന്ന നേതാക്കളെ ജനം തിരിച്ചറിഞ്ഞാല്‍ സംഗതി കൈവിട്ടു പോകുമെന്ന് സിപിഎമ്മും ഭയക്കുന്നു. ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലെന്ന് ഇനി അണികളോട് പറയാന്‍ നേതാക്കള്‍ പേടിക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha