കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയിരുക്കുന്നു. നിയമനത്തിന് കോഴവാങ്ങിയ സംഭവത്തിൽ സത്യ സന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി മാറിനിൽക്കണം - സി.ആർ പ്രഫുൽകൃഷ്ണൻ
കോഴിക്കോട് : ആരോഗ്യ വകുപ്പ് സമ്പൂർണ്ണ പരാജയം മാത്രമല്ല അഴിമതിയുടെ കേന്ദ്രം കൂടിയാണ്. ആരോഗ്യവകുപ്പിൽ ഇപ്പോൾ നിയമനത്തിന് കോഴ വാങ്ങിയ സംഭവം മാത്രമല്ല പുറത്തറിയാത്ത വേറെയും അഴിമതികളുണ്ട് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൽ കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോൾ മുതൽ നടക്കുന്നത് അഴിമതി യായിരുന്നു. കോഴ വാങ്ങിയുള്ള നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളും ഒക്കെ അരങ്ങ് വാഴുന്ന ആരോഗ്യ വകുപ്പിൽ ഇങ്ങനെ പുറത്ത് വന്ന സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്.
കോഴവാങ്ങിയ ആളെ രക്ഷിച്ചെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി വിണാ ജോർജ് രാജിവെച്ച് മാറിനിൽക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha