ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു, മണ്ഡല കാലം ആരംഭിച്ച് വെറും രണ്ട് ദിവസത്തിനകം വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പഭക്തർ, 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ്
മണ്ഡലകാലം ആരംഭിച്ചതോടെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. വെറും രണ്ട് ദിവസത്തിനകം വെർച്വൽ ക്യൂ മുഖാന്തരം ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പഭക്തന്മാരാണ്. sabarimalaonline.org എന്ന വെബ്സൈറ്റ് മുഖാന്തരം അയ്യപ്പഭക്തന്മാർക്ക് 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താവുന്നതാണ്.
പമ്പയിൽ നിന്നും ആരംഭിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. മണ്ഡലം മാസം അവസാനിക്കാറാകുമ്പോഴേക്കും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്ന അയ്യപ്പന്മാരുടെ എണ്ണം വലിയ തോതിൽ ഉയർന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha