14 വയസുകാരന് നേരെ അതിക്രമം, കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷിച്ച് കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്. അമ്പലത്തിലേക്ക് പോവുകയായിരുന്ന കുട്ടിയെ മദ്യലഹരിയിലായിരുന്ന സംഘം അടുത്തേക്ക് വിളിക്കുകയും വസ്ത്രമഴിക്കുകയുമായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പ്രതികൾ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടർന്ന് അഞ്ചു പേർക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha