Widgets Magazine
02
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസ്... രണ്ടുതവണയാണ് ലിജീഷ് അയൽപക്കത്തെ അരി വ്യാപാരിയുടെ വീട്ടിൽ മോഷണത്തിന് കയറിയത്... കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങൾ കൊണ്ടുവന്നു കാണിച്ചു..


സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാൻ...അർദ്ധരാത്രി എത്തിയത് നാലു യുവാക്കൾ...അവസാനം നടുറോഡിൽ കൂട്ടത്തല്ല്... രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്...


പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ, നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നത്... പൊളിച്ചടുക്കി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍...


ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ്, വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍...27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത്.. 65 വര്‍ഷം ഖനനത്തിനുള്ള സാധ്യത..


സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍...പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചു...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കും, 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

20 NOVEMBER 2023 04:45 PM IST
മലയാളി വാര്‍ത്ത

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4x4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കും. പമ്പയില്‍ നിന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റര്‍, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലന്‍സിലും വൈദ്യസഹായം നല്‍കാന്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പിതാവ് ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മൊഴി നല്‍കി  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളോ ആസിഡോ ഒഴിച്ച് ജീവനോടെ കത്തിക്കുമെന്ന് ഭീഷണി  (1 hour ago)

അഭിഷേക് ബച്ചന്‍ വിവാഹിതരായവര്‍ക്ക് നല്‍കിയ ഉപദേശം വൈറലാകുന്നു  (2 hours ago)

ഡല്‍ഹി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയും പരാജയപ്പെട്ടുവെന്ന് കെജ്രിവാള്‍  (3 hours ago)

അപൂര്‍വയിനം പക്ഷികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി  (4 hours ago)

ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ  (5 hours ago)

മാർക്കോ പ്രൊമോ സോംഗ് പുറത്തുവിട്ടു  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 2025ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്  (5 hours ago)

സുമതി വളവ് ചിത്രീകരണം ആരംഭിച്ചു  (5 hours ago)

2023ലെ ആന്റിബയോഗ്രാം സര്‍വെയലന്‍സ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി; വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി  (5 hours ago)

എം വി ഗോവിന്ദന്റെ സിബിഐ പേടി കൈയോടെ തൂക്കി മഞ്ജുഷ..! കേസ് ഡയറി ശവപ്പറമ്പിൽ  (5 hours ago)

മൂന്നാറിലെ ജനവാസമേഖലയില്‍ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു  (6 hours ago)

Valapattanam അതോടെ സമ്മതിച്ചു  (6 hours ago)

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി  (6 hours ago)

Haripad നാട്ടുകാർ കയ്യോടെ പൊക്കി  (6 hours ago)

Malayali Vartha Recommends