എട്ട് ബില്ലുകൾ ഗവർണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജി; ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കുക; ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി
എട്ട് ബില്ലുകൾ ഗവർണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർണായക നീക്കം. സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചിരിക്കുകയാണ്.
ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് നോട്ടീസിലൂടെ ആവർത്തിച്ച് ചോദിച്ചിരിക്കുന്നത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു .
ഗവർണർ ഭരണഘടനലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകണം എന്നും സുപ്രീംകോടതി അറിയിച്ചു .
കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കുക എന്ന തീരുമാനത്തിൽ ചീഫ് ജസ്റ്റിസ് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha