ബിരുദം ഉണ്ടോ ? മലയാളവും ഇംഗ്‌ളീഷും അറിയാമോ ?;ദുബായിലേക്ക് മലയാളികളെ വേണം,വന്‍ അവസരങ്ങളുമായ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്,വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട,യുഎഇയിലെവിടെയും ജോലി ചെയ്യാനുള്ള സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം
മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. ഇന്നും തൊഴില്‍ തേടി യുഎഇയിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക് തുടരുകയാണ്. യുഎഇയിലെ സ്വകാര്യ മേഖലയിലെ വലിയൊരു തൊഴില്‍ സേന മലയാളികളാണ്. ഇനിയും മലയാളി തൊഴിലാളികളെ സ്വകാര്യ മേഖലയില്‍ ആവശ്യമുണ്ടെന്നാണ് യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. പുതിയ തൊഴിലവസരങ്ങള്‍ തിരയുമ്പോള്‍ മലയാളം സംസാരിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയോടെ റിക്രൂട്ട് ചെയ്യുകയാണ് യുഎഇയില്‍ നിന്നുള്ള എക്‌സ്‌ചേഞ്ച് കമ്പനിയായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്. കമ്പനി യുഎഇയിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്
യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്. 1960കള്‍ മുതല്‍, അല്‍ അന്‍സാരി കുടുംബം യുഎഇയില്‍ ബാങ്കിംഗ് രംഗത്ത് ബിസിനസ്സ് നടത്തുന്നുണ്ട്. ഇന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന് യുഎഇയിലുടനീളം 190ലധികം ശാഖകളുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2500ലധികം ജീവനക്കാരും കമ്പനിക്കുണ്ട്. പ്രതിമാസം 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ സേവനമാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചില്‍ നടക്കുന്നത്. പ്രതിദിനം 80,000 ഇടപാടുകളും പ്രോസസ്സ് ചെയ്യുന്നു. ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ '5A1' റേറ്റിംഗുുള്ളതും സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനിയാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്. കുവൈറ്റിന്റെ വിദേശനാണ്യ വിപണിയിലേക്കും കമ്പനി ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്.
ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ്
പണവും മറ്റ് വിലപിടിപ്പുള്ള വസ്തുകളുടെയും നീക്കത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ് ചെയ്യേണ്ടത്. ബ്രാഞ്ചുകളില്‍ നിന്നും അസൈന്‍ ചെയ്യുന്ന പണമടങ്ങുന്ന എല്ലാ ഡെലിവറികളിലും സിഐടി ഗാര്‍ഡിനെ സഹായിക്കുക, പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും ഡെലിവറിയില്‍ സുരക്ഷ ഉറപ്പാക്കുക, കവചിത വാഹനങ്ങള്‍ക്കുള്ളിലെ സുരക്ഷിത മുറിയുടെ വൃത്തിയും ക്രമവും നിലനിര്‍ത്തുക, അപകടം, സഹപ്രവര്‍ത്തകരുടെ ദുരുപയോഗം, വാഹനങ്ങളുടെ തകരാര്‍ തുടങ്ങിയവ ഉണ്ടായാല്‍ സംഭവ റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നിവ ജോലി ഉത്തരവാദിത്വമാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമാണ് ജോലിക്ക് ആവശ്യമായ യോഗ്യത. സെക്യൂരിറ്റി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ അധിക യോഗ്യതയായി കണക്കാക്കും. ജോലിക്ക് അപേക്ഷിക്കാന്‍ ഡിസ്‌ക്രിപ്ഷനില്‍ നല്കയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എക്‌സിക്യൂട്ടീവ് അഡ്മിന്‍ ഓപ്പറേഷന്‍സ്
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ദുബായ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിന്‍ ഓപ്പറേഷന്‍സില്‍ എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട ദൈനംദിന അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണ് ജോലി ഉത്തരവാദിത്വം. ഓഫീസിലെ മുഴുവന്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് പിന്തുണ, ഫയലുകളും ഡാറ്റാബേസുകളും പരിപാലിക്കുകയും പ്രധാനപ്പെട്ട സമയപരിധികള്‍ ട്രാക്ക് ചെയ്യുകയും ചെയ്യുക, ഇന്‍വോയ്‌സുകള്‍, പേയ്‌മെന്റ് ശുപാര്‍ശകള്‍, പേയ്‌മെന്റുകളുടെ ക്ലിയറന്‍സ് എന്നിവ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവ ജോലിയുടെ ഭാഗമാണ്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, മികച്ച കമ്മ്യൂണിക്കേഷന്‍, മള്‍ട്ടി ടാക്‌സിംഗ് എന്നിവയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് ഡിസ്‌ക്രിപ്ഷനില്‍ നല്കയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
റമിറ്റന്‍സ് ഓഫീസര്‍
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ദുബായ് ഓഫീസിലേക്കാണ് റമിറ്റന്‍സ് ഓഫീസറെ നിയമിക്കുന്നത്. എല്ലാ റെമിറ്റന്‍സ് ഇടപാടുകളും മറ്റു സര്‍വീസ് ഇടപാടുകളും നടത്തുകയാണ് റമിറ്റന്‍സ് ഓഫീസറുടെ ഉത്തരവാദിത്വം. കമ്പനിയുടെ പോളിസിയും എഎംഎല്‍ നിയമങ്ങലും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഇടപാട് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുക, ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്നി കാര്യങ്ങള്‍ ജോലിയുടെ ഭാഗമാണ്. റമിറ്റന്‍സ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത. ഇംഗ്ലീഷിനൊപ്പം അറബിക്, ഉറുദു, തഗലോഗ്, ഹിന്ദി, മലയാളം എന്നിവയില്‍ ഏതെങ്കിലും ഭാഷയിലുള്ള മികച്ച മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ അപേക്ഷകന് ഉണ്ടായിരിക്കണം. ക്യാഷ് ഹാന്‍ഡിലിംഗ്, കസ്റ്റമര്‍ സര്‍വീസ് എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. യുഎഇയിലെവിടെയും ജോലി ചെയ്യാനുള്ള സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഡിസ്‌ക്രിപ്ഷനില്‍ നല്കയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ് : https://careers.alansariexchange.com/job/UAECasthransSecurtiy-GuardSIRAorPSBD/731167122/
റമിറ്റന്‍സ് ഓഫീസര്‍ :; https://careers.alansariexchange.com/job/DubaiRemittanceCashiers/731056822/
എക്‌സിക്യൂട്ടീവ് അഡ്മിന്‍ ഓപ്പറേഷന്‍സ് : https://careers.alansariexchange.com/job/DubaiExecutiveAdminOperations/731086922/
https://www.facebook.com/Malayalivartha