EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!

പാളയം കന്നിമേര മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനും അനധികൃത പണപ്പിരിവുകൾക്കുമെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം നഗരസഭ. മാർക്കറ്റിൽ കരാറുകാരും ചില തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് അറിയിച്ചു.
കോർപ്പറേഷന്റെ യാതൊരുവിധ അനുമതിയുമില്ലാതെ കരാറുകാർ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്നും ഭീമമായ തുക പിരിച്ചെടുക്കുന്നു എന്ന ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ. ഡെപ്യൂട്ടി മേയർ, നഗരസഭ ചെയർമാൻ, സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തോടൊപ്പമാണ് മേയർ നേരിട്ട് മാർക്കറ്റിൽ സന്ദർശനം നടത്തിയത്. ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾക്കപ്പുറം, കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാൻ എത്തുന്ന പൊതുജനങ്ങളുടെയും യഥാർത്ഥ ദുരിതങ്ങളും മാർക്കറ്റിലെ ഗുരുതരമായ മാലിന്യപ്രശ്നങ്ങളും നേരിട്ട് ബോധ്യപ്പെടാനാണ് മേയർ നേരിട്ടെത്തിയത്.
നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കടകൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതോടൊപ്പം പൊതുവഴികൾ പോലും ഇഷ്ടാനുസരണം കെട്ടിയടച്ച് പുതിയ അനധികൃത നിർമാണങ്ങൾ നടത്തുന്നതായും നിരവധി പരാതികൾ കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം തന്നെ അനധികൃത പിരിവുകൾ നിരോധിച്ചുകൊണ്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. സ്മാർട്ട് സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിച്ച താൽക്കാലിക കടമുറികൾ ഇപ്പോൾ കച്ചവടക്കാർക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ബേക്കറി ജംഗ്ഷന് സമീപം18 കോടി രൂപ ചിലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം പൂർണ്ണമായും അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്. സ്ഥലപരിമിതി കാരണവും കൃത്യമായ ആസൂത്രണമില്ലാത്തതിനാലും പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകൾ കയറാത്ത അവസ്ഥയാണ്. കോടികൾ മുടക്കി കടമുറികൾ വാടകയ്‌ക്കെടുത്ത വ്യാപാരികൾ ഒടുവിൽ ഉപജീവനത്തിനായി വഴിവക്കിലിരുന്ന് കച്ചവടം ചെയ്യണ്ട കഠിനമായ പ്രതിസന്ധിയിലാണ്. ഈ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണുമെന്ന് നഗരസഭ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























