സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ ശക്തമായതിനാല്‍ വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ബാക്കി പത്ത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. നാളെ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ ശക്തമായതിനാല്‍ ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.എറണാകുളം ജില്ലയില്‍ ഓറഞ്ച് പ്രഖ്യാപിച്ചു.
ഈ മാസം ഇരുപത്തിയെട്ടാം തീയതിവരെ മഴ തുടരുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ അറബികടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ ശക്തമാകാനുള്ള കാരണം.കേരള കര്‍ണാടക ലക്ഷ്വദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ആലപ്പുഴ അരൂരില്‍ ഇടിമിന്നലേറ്റ് അറുപതുകാരന്‍ മരിച്ചു . വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ ആയിരുന്നു മിന്നലേറ്റത്.ശക്തമായ മഴയില്‍ ചെങ്ങന്നൂര്‍ പുലിയൂരില്‍ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പുലിയൂര്‍ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇന്നലെഇടിഞ്ഞ് താഴ്ന്നത്.
കൊല്ലം കുണ്ടറ കേരളപുരത്ത് കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. തലനാരിഴയ്ക്ക് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു .തൃശ്ശൂര്‍ ചൂണ്ടലില്‍ ഓടിക്കൊണ്ടിരിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് തുളച്ചു കയറിയും അപകടമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല . കൊല്ലം മണ്‍റോ തുരുത്തിലാണ് സിംഗിള്‍ ബെഡ് ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി.അപകടം നടക്കുമ്പോള്‍ ബോട്ടില്‍ ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം ബോട്ട് ഭാഗികമായി മുങ്ങാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മറ്റന്നാള്‍ കാലവര്‍ഷം കേരളതീരം തൊടുമെന്ന പ്രവചനം ഉണ്ടെങ്കിലും വൈകാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























