Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും

09 JUNE 2026 01:02 PM IST
മലയാളി വാര്‍ത്ത
ആണവായുധങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർധനുണ്ടായതിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് ഭൗമനിരീക്ഷണ ഉപഗ്രഹശ്യംഖല വികസിപ്പിച്ച് പാകിസ്ഥാൻ നാണംകെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങിയ പാകിസ്താൻ ചൈനയുടെ സഹായത്തോടെയാണ് രഹസ്യനീക്കങ്ങൾ ശക്തമാക്കിയത്. 

 

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന റിപ്പോർട്ട് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.  അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ 'സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്'  പുറത്തുവിട്ട 'സിപ്രി ഇയർബുക്ക് 2026' ലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആയി തന്നെ തുടരുകയാണ്.

അതേസമയം ഇന്ത്യയെ ലക്ഷ്യംവെച്ച് ഭൗമനിരീക്ഷണ ഉപഗ്രഹശൃംഖല  പാകിസ്താൻ വിപുലീകരിച്ചതായി റിപ്പോർട്ടുണ്ട്.. 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ മാത്രം ആറ് ഉപഗ്രഹങ്ങളാണ് പാകിസ്താൻ വിക്ഷേപിച്ചത്. പുതുതായി വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കശ്മീർ മേഖലകൾ എന്നിവയുടെ ചിത്രങ്ങൾ തുടർച്ചയായി പകർത്താൻ സാധിക്കുന്ന ഭ്രമണപഥങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യ ഇത്തരം നീക്കങ്ങളെ പുച്ഛിച്ച് തള്ളുകയാണ്. 

 

ഇന്ത്യ ആണവായുധ വിന്യാസ സംവിധാനങ്ങൾ നിരന്തരം ആധുനികീകരിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനുമായുള്ള ദീർഘകാല തർക്കങ്ങൾക്കൊപ്പം തന്നെ, ചൈനയിലെ ഏത് ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരാൻ ശേഷിയുള്ള ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

യുദ്ധമല്ലാത്ത സമയത്ത് പോലും മിസൈലുകളിൽ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങൾ വിന്യസിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോൾ കഴിഞ്ഞേക്കുമെന്നും സിപ്രി വിലയിരുത്തുന്നു. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും  ഇന്ത്യ മുന്നേറുകയാണ്. എങ്കിലും, വരും ദശകത്തിൽ പാകിസ്താനും തങ്ങളുടെ ആണവായുധശേഖരം വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.

ആഗോളതലത്തിൽ ആണവായുധങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, ആഗോള സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്നതായി സിപ്രി മുന്നറിയിപ്പ് നൽകുന്നു. ലോകത്താകമാനം നിലവിൽ ഒമ്പത് രാജ്യങ്ങളിലായി 12,187 ആണവായുധങ്ങളുണ്ട്. ഇതിൽ 9,745 എണ്ണവും സജീവമായി പ്രയോഗിക്കാൻ തക്ക രീതിയിൽ സൂക്ഷിച്ചിരിക്കുന്നവയാണ്. ആഗോള ആണവശേഖരത്തിന്റെ ഭൂരിഭാഗവും റഷ്യയുടെയും (5,420) അമേരിക്കയുടെയും (5,042) കൈകളിലാണ്. ചൈന തങ്ങളുടെ ആണവായുധ ശേഖരം 600-ൽ നിന്ന് 620 ആയി ഉയർത്തിക്കൊണ്ട് മൂന്നാം സ്ഥാനത്ത് തുടരുന്നു. 2030-ഓടെ ചൈനയുടെ ശേഖരം ആയിരം കടക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ബ്രിട്ടൻ (225), ഫ്രാൻസ് (290) എന്നീ രാജ്യങ്ങൾ തങ്ങളുടെ ശേഖരം നിലനിർത്തിയിട്ടുണ്ട്. പല പ്രമുഖ രാജ്യങ്ങളും ആണവായുധങ്ങൾ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നതായും തങ്ങളുടെ പ്രതിരോധത്തിനായി ആണവായുധങ്ങളെ കൂടുതൽ ആശ്രയിക്കുന്നതായും സിപ്രി റിപ്പോർട്ട് വ്യക്തമാക്കുന്നു

 

ഇന്ത്യയും പാകിസ്താനും തമ്മിൽ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം വെടിനിർത്തൽ കരാറിലെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് അതിവേഗത്തിലുള്ള ഈ ഉപഗ്രഹശൃംഖല വിപുലീകരണം നടക്കുന്നത്. അതിർത്തിയിലെ സുരക്ഷാ സാഹചര്യം ശാന്തമാണെങ്കിലും ചൈനയുടെ സഹായത്തോടെ പാകിസ്താൻ തങ്ങളുടെ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണശേഷി രഹസ്യമായി ശക്തിപ്പെടുത്തുകയാണെന്നാണ് വിലയിരുത്തൽ.

 

PAUSAT-1, PRSC-EO1, PRSS-2, HS-1, PRSC-EO2, PRSC-EO3 എന്നീ ഉപഗ്രഹങ്ങളാണ് ഇക്കാലയളവിൽ വിക്ഷേപിച്ചത്. കൃഷി, ദുരന്ത നിവാരണം, വിഭവ നിരീക്ഷണം തുടങ്ങിയ സിവിലിയൻ ആവശ്യങ്ങൾക്കുള്ള പദ്ധതികളായാണ് പാകിസ്താൻ ഈ ദൗത്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾക്ക് സൈനിക നിരീക്ഷണത്തിനുകൂടി ഉപയോഗിക്കാൻ കഴിയുന്ന ഇരട്ട ശേഷിയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

ഹൈ-റെസല്യൂഷൻ ഒപ്റ്റിക്കൽ ഇമേജിങ്, ഹൈപ്പർ സ്പെക്ട്രൽ സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെയുള്ള ഇമേജ് പ്രോസസിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഈ ഉപഗ്രഹങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങൾ, സൈനിക താവളങ്ങൾ, സൈനിക നീക്കങ്ങൾ, സമുദ്ര അതിർത്തിയിലെ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം.

 

സാധാരണ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ദക്ഷിണേഷ്യൻ മേഖലയ്ക്ക് മുകളിലൂടെ ദിവസത്തിൽ പലതവണ കടന്നുപോകാൻ സഹായിക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ വിക്ഷേപിച്ച PRSC-EO3 ഉപഗ്രഹം, ദക്ഷിണേഷ്യൻ മേഖലകളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും കശ്മീരിലും നിരന്തരമായ നിരീക്ഷണം സാധ്യമാക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

പാകിസ്താന്റെ ഈ ബഹിരാകാശ മുന്നേറ്റത്തിന് പിന്നിൽ ചൈനയുടെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെ വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ചൈനീസ് റോക്കറ്റുകളിലാണ് ബഹിരാകാശത്തെത്തിച്ചത്. ചൈനയുടെ വലിയ തോതിലുള്ള ബാഹ്യസഹായമില്ലാതെ ഇത്രയും വേഗത്തിൽ ഉപഗ്രഹങ്ങൾ വിന്യസിക്കുക പാകിസ്താന് എളുപ്പമല്ലെന്ന് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നു.

 

അതേസമയം അമേരിക്കയും വിട്ടുകൊടുക്കുന്നില്ല. രാജ്യാന്തരതലത്തിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, യൂറോപ്പിലെ കൂടുതൽ നാറ്റോ സഖ്യരാജ്യങ്ങളിൽ ആണവായുധങ്ങൾ വിന്യസിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. . പ്രമുഖ രാജ്യാന്തര മാധ്യമമായ 'ഫിനാൻഷ്യൽ ടൈംസ്' ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിലവിൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുഎസ് യുദ്ധവിമാനങ്ങൾക്ക് (ബോംബറുകൾ) താവളമൊരുക്കുന്ന ആറ് യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ, കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കാനാണ് അമേരിക്കൻ അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

 

പരമ്പരാഗത ദൗത്യങ്ങൾക്കും ആണവ ആക്രമണങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന 'ഡ്യുവൽ കേപ്പബിൾ എയർക്രാഫ്റ്റ്' വിന്യസിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ നിർദേശം. എന്നാൽ, നിലവിലുള്ള ആണവ പങ്കാളിത്ത കരാറുകൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത ഭാവിയിലൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

 

റഷ്യയുമായുള്ള അതിർത്തി പങ്കിടുന്നതോ അതിനോട് അടുത്തുനിൽക്കുന്നതോ ആയ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലെ രാജ്യങ്ങളാണ് യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളമൊരുക്കാൻ സജീവ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പോളണ്ട്, ബാൾട്ടിക് രാജ്യങ്ങൾ (എസ്തോണിയ, ലാത്വിയ, ലിത്വാനിയ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. റഷ്യയിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങൾ പ്രതിരോധം ശക്തമാക്കാൻ ആഗ്രഹിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ നാറ്റോയുടെ ആഭ്യന്തര ചാനലുകൾ വഴി പുരോഗമിക്കുകയാണ്. എന്നാൽ, ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യുഎസ് പ്രതിരോധ വകുപ്പായ പെന്റഗനോ നാറ്റോ നേതൃത്വമോ ഇതുവരെ തയാറായിട്ടില്ല.

 

നാറ്റോ അംഗങ്ങളുടെ സംരക്ഷണത്തിനായി അമേരിക്ക തങ്ങളുടെ ആണവായുധങ്ങൾ നിരന്തരം ഉപയോഗിക്കുമെന്ന് പെന്റഗൺ പോളിസി ചീഫ് എൽബ്രിഡ്ജ് കോൾബി മുൻപ് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ സഖ്യകക്ഷികൾ പ്രതിരോധത്തിനായി സ്വന്തം നിലയിൽ മതിയായ തുക ചെലവഴിക്കുന്നില്ലെന്ന വിമർശനം അമേരിക്കയിൽ ശക്തമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും യൂറോപ്യൻ രാജ്യങ്ങളുടെ ഈ സമീപനത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്.

 

പരമ്പരാഗത പ്രതിരോധത്തിനായി യൂറോപ്യൻ രാജ്യങ്ങൾ പൂർണമായും അമരിക്കയെ ആശ്രയിക്കുകയാണെന്നും, അവർ സ്വന്തം സൈനിക ശേഷി വർധിപ്പിക്കാൻ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തിലും നാറ്റോയുടെ ആണവ പ്രതിരോധത്തിന്റെ കേന്ദ്രബിന്ദുവായി യുഎസ് ആണവായുധങ്ങൾ തുടരുമെന്ന് കോൾബി അടിവരയിടുന്നു. നാറ്റോയിലെ ആകെ 32 അംഗരാജ്യങ്ങളിൽ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് സ്വന്തമായി ആണവായുധങ്ങളുള്ളത്, യുഎസ്, യുകെ, ഫ്രാൻസ്.

 

നാറ്റോ സഖ്യത്തിന്റെ പ്രതിരോധ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയാണ് 'ന്യൂക്ലിയർ ഷെയറിങ്' അഥവാ ആണവ പങ്കാളിത്ത ക്രമീകരണം. ആണവായുധങ്ങൾ ഇല്ലാത്ത സഖ്യകക്ഷികൾക്കും നാറ്റോയുടെ ആണവ നയരൂപീകരണത്തിൽ പങ്കാളിത്തം നൽകുന്നതാണ് ഈ പദ്ധതി. ആണവ പങ്കാളിത്തം വഴി ആണവായുധങ്ങളുടെ രാഷ്ട്രീയമായ ഉത്തരവാദിത്തവും യുദ്ധകാലത്തെ അപകടസാധ്യതകളും എല്ലാ സഖ്യകക്ഷികൾക്കുമിടയിൽ വീതിച്ചുനൽകപ്പെടുന്നു. ഇത് നാറ്റോയുടെ ഐക്യവും വിശ്വാസ്യതയും വർധിപ്പിക്കുന്നു. അധിനിവേശങ്ങളെ ചെറുക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകാതെ നിയന്ത്രിക്കാനും ഈ സംവിധാനം നാറ്റോയ്ക്ക് കരുത്ത് പകരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്ക സുരക്ഷാ ഉറപ്പ് നൽകുന്നതിലൂടെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ സാധിക്കുന്നു. ഇത് ആണവ വ്യാപനം ഇല്ലാതാക്കാൻ സഹായിക്കുന്നു.

 

യൂറോപ്പിൽ യുഎസ് ആണവായുധങ്ങൾ വിന്യസിക്കുന്നതിന് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. ശീതയുദ്ധകാലം മുതൽക്കേ നാറ്റോയുടെ കൂട്ടായ സുരക്ഷയുടെ പ്രധാന ഭാഗമായിരുന്നു ഇത്.

 

1954 ൽ യൂറോപ്യൻ മണ്ണിൽ അമേരിക്കയുടെ ആദ്യത്തെ ആണവായുധങ്ങൾ വിന്യസിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ, സൈനിക ചർച്ചകളാണ് ആണവ പങ്കാളിത്ത കരാറുകളിലേക്ക് നയിച്ചത്.

 

1966 ൽ ആണവ നയങ്ങളിലും ആസൂത്രണങ്ങളിലും കൂട്ടായ രാഷ്ട്രീയ മേൽനോട്ടം ഉറപ്പാക്കാൻ നാറ്റോ 'ന്യൂക്ലിയർ പ്ലാനിങ് ഗ്രൂപ്പ്' രൂപീകരിച്ചു. സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കാതെ തന്നെ സഖ്യകക്ഷികൾക്ക് നയരൂപീകരണത്തിൽ പങ്കാളികളാകാൻ ഇത് അവസരമൊരുക്കി.

 

നാറ്റോയുടെ ആണവ പങ്കാളിത്ത ക്രമീകരണങ്ങൾ രാജ്യാന്തര ആണവവ്യാപന നിരോധന കരാറിന് വിരുദ്ധമല്ല. 1960കളിൽ എൻപിടി ചർച്ചകൾ നടക്കുന്ന വേളയിൽ, യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ ആണവായുധങ്ങൾ നിർമിക്കുന്നത് തടയാൻ നാറ്റോയുടെ ഈ ക്രമീകരണം ആവശ്യമാണെന്ന് അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും സമ്മതിച്ചിരുന്നു. 1970ൽ എൻപിടി കരാർ നിലവിൽ വന്നപ്പോഴും നാറ്റോയുടെ ഈ സംവിധാനം മാറ്റമില്ലാതെ തുടർന്നു.

 

ലോകം നേരിടുന്ന അപ്രവചനീയമായ സുരക്ഷാ സാഹചര്യങ്ങളിൽ, സഖ്യകക്ഷികൾക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനും ഈ ആണവ പങ്കാളിത്തം അത്യാവശ്യമാണെന്നാണ് നാറ്റോ വിലയിരുത്തുന്നത്. കിഴക്കൻ യൂറോപ്പിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള യുഎസ് നീക്കം വരും ദിവസങ്ങളിൽ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്. അണുവായുധത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയെ വിരട്ടിയ  പാകിസ്താന് അന്താരാഷ്ട്രസമൂഹത്തിൽ നിന്നും നിനച്ചിരിക്കാതെ പണി കിട്ടിയിരുന്നു. . പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലാക്കണമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യമാണ്   രാജ്യാന്തര ഏജൻസി പരിഗണിക്കുന്നത്. പാകിസ്താൻ പോലൊരു വഞ്ചകരുടെ രാജ്യത്ത് ആണവായുധം  സുരക്ഷിതമല്ലെന്ന്  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്  പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനുശേഷം ആദ്യമായി ജമ്മുകശ്മീരിലെത്തിയ പ്രതിരോധമന്ത്രി സൈനികകേന്ദ്രങ്ങൾ സന്ദർശിച്ച് സൈനികരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യംപറഞ്ഞത്.  പാകിസ്താന്റെ ആണവഭീഷണിക്ക് ഇന്ത്യ ചെവികൊടുത്തില്ല. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് എത്രത്തോളം ശക്തമാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഭീകരതയ്ക്കെതിരേ ഇന്ത്യ നടത്തിയ ചരിത്രത്തിലെ ഏറ്റവുംവലിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരർക്ക് അഭയംനൽകുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. എന്നാൽ, അവർ ഇന്ത്യയെ വഞ്ചിക്കുന്നു. ഭീകരവാദം തുടർന്നാൽ പാകിസ്താൻ കനത്ത വിലനൽകേണ്ടിവരുമെന്നും ഭീകരത അവസാനിപ്പിക്കാൻ രാജ്യം ഏതറ്റംവരെയും പോകുമെന്നും രാജ്‌നാഥ് പറഞ്ഞു. എവിടെ ഒളിച്ചാലും ഭീകരുടെ താവളം തകർക്കുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചു. പാകിസ്താനിൽ ഒളിച്ചിരിക്കുന്ന ഭീകരസംഘടനകളും നേതാക്കളും സുരക്ഷിതരാണെന്ന് കരുതേണ്ടെന്നും അവരെയാണ് സൈന്യം ലക്ഷ്യംവെച്ചിരിക്കുന്നതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. പാകിസ്താൻ ഐഎംഎഫ് വായ്പയ്ക്കായി യാചിക്കുകയാണ്‌. പാകിസ്താൻ എവിടെനിന്നാലും യാചകരുടെ നിര അവിടെനിന്നാണ് തുടങ്ങുന്നത്‌. നമ്മൾ ഇന്ന് ഐഎംഎഫിന് വായ്പനൽകുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് പെടുന്നതെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. തങ്ങൾ ആണവ രാജ്യമാണെന്ന് പാകിസ്താൻ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ട്.

 

പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തിൽ ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ  പ്രചരിച്ചിരുന്നു.. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ആണവ വികിരണ ചോർച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാൽ, പാകിസ്താനിൽ ഒരു തരത്തിലുമുള്ള ആണവ ചോർച്ചയില്ലെന്ന്  രാജ്യാന്തര ആണവോർജ ഏജൻസി വ്യക്തമാക്കി.  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനേപ്പറ്റി അറിഞ്ഞെന്നും എന്നാൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പാകിസ്താനിൽ ആണവ വികിരണ ചോർച്ചയില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി മാധ്യമ വിഭാഗം പ്രതികരിച്ചു. പാകിസ്താന്റെ ആണവായുധ കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന പ്രചരണം ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.കെ. ഭാർതി നിഷേധിച്ചിരുന്നു. പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രമാണ് കിരാന ഹില്ലുകളെന്ന് അറിയില്ലെന്നും അവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും എ.കെ. ഭാർതി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വിജനമായ, പ്രാന്തപ്രദേശത്തിലെ കുന്നാണെന്നേ ഇതിനെ തോന്നൂ. കിര്‍ന കുന്ന് എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അധികം ദൂരെയല്ലാത്ത ഈ കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാൻ ഞെട്ടി. പിന്നാലെ കിര്‍ന കുന്നിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. ഇതോടെ പാകിസ്ഥാൻ നെട്ടോട്ടമായി. അധികം വൈകാതെ പാകിസ്ഥാന്റെ സൈനിക നിര്‍വ്വഹണത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചു. അന്നത്തെ എപ്പിസോഡിന്റെ പൂർണരൂപമാണ് ഇപ്പോൾ കാണുന്നത്. ഓപറേഷൻ സിന്ദൂർ സമയത്ത് തന്നെ രാജ്യത്തിന്റെ ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (12 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (50 minutes ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (1 hour ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends