Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി

09 JUNE 2026 05:05 PM IST
മലയാളി വാര്‍ത്ത

നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ അയാളുടെ കുടുംബത്തിനെ കര്‍മം ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്ന് പിഷാരടി വിമര്‍ശിച്ചു. വ്യക്തിപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ച് സ്വന്തം വീടിന്റെ ചുറ്റുമതിലിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വകാര്യത സൂക്ഷിക്കാന്‍ അനുവദിക്കണം. മനസില്‍ കല്ലെടുത്തുവച്ചത് പോലെ ആള്‍ക്കാര്‍ നില്‍ക്കുമ്പോള്‍ അത് ഷൂട്ട് ചെയ്ത് മ്യൂസിക്കിട്ട് ക്യാപ്ഷനിടുന്നതിന് കുറച്ചുകൂടി മര്യാദ പാലിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ഷമിച്ചിട്ടാണ് ചന്തു അത്രയും ഒച്ചയെടുത്തത്. അയാളുടെ അച്ഛനാണ് അവിടെ മരിച്ചു കിടന്നത്. പത്ത് മിനറ്റ് കൂടിയേ അയാള്‍ക്ക് അയാളുടെ അച്ഛനെ അങ്ങനെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. സലീമേട്ടന്റെ ചിത കത്തിക്കഴിഞ്ഞതിന് ശേഷം മുറിയിലെത്തിയ ചന്തു എന്നോട് ചോദിച്ചു,? ചേട്ടാ അങ്ങനെ ഒച്ച എടുത്തത് മോശമായിപ്പോയോ എന്ന്,? ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്,? യാതൊരു വിധത്തിലുള്ള മതപരമായ ചടങ്ങുകളും വേണ്ടെന്ന് സലീമേട്ടന്‍ പറഞ്ഞിരുന്നു. പൊലീസ് ഔദ്യോഗിക ബഹുമതി നല്‍കുന്നതിനിടയില്‍ തോക്ക് ഒന്ന് തിരിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് ആളുകള്‍ നിന്നത്.'പിഷാരടി പറഞ്ഞു

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കുടുംബക്കാര്‍ കര്‍മങ്ങള്‍ ചെയ്‌തോട്ടെ എന്ന് അഭ്യര്‍ത്ഥിച്ചിട്ടും ക്യാമറയും കൊണ്ട് തിക്കുംതിരക്കും കൂട്ടുകയാണ് കുറച്ചുപേര്‍ ചെയ്തത്. ഇവരില്‍ ഭൂരിപക്ഷവും ജേണലിസം പഠിച്ചവരോ അനുഭവസമ്പത്തുള്ളവരോ അല്ല. അത്തരക്കാര്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആണ്. അവര്‍ക്ക് കണ്ണില്‍ കാണുന്നതെല്ലാം കണ്ടന്റ് ആയി തോന്നുന്നുണ്ടാകാം. കലാകാരായ സുബി, കലാഭവന്‍ നവാസ് എന്നിവര്‍ മരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഒന്ന് തിരിച്ചുവയ്ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പിഷാരടി വിമര്‍ശിച്ചു

'അമ്മ' സംഘടനയുടെ മീറ്റിംഗിന് പുറത്തുനിന്നുള്ള ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ വിളിക്കുന്നത് പ്രതിഫലം നല്‍കിയിട്ടാണ്. രഹസ്യ സ്വാഭാവമുള്ള മീറ്റിംഗിന് ശേഷം അംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതും സൗഹൃദം പങ്കിടുന്നതും നല്ല രീതിയില്‍ ചിത്രീകരിക്കുന്നതിനാണ് അവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. എന്നാല്‍ അവര്‍ അത് ദുരുപയോഗം ചെയ്യുന്നത് ഗൗരവതരമായ കാര്യമാണ്. ചാനലുകളും പത്രങ്ങളും പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ്. അല്ലാതെ മൊബൈല്‍ ഫോണും പിടിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് തടയിടണം. ഇത്തരക്കാര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തത് നല്ലതായിരിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (19 minutes ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (27 minutes ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (35 minutes ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (50 minutes ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (1 hour ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (4 hours ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (4 hours ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (5 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (5 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (5 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (5 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (5 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (5 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (6 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (6 hours ago)

Malayali Vartha Recommends