ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും സിക്കിം സംസ്ഥാനത്ത് പൂര്‍ണ്ണമായും പശ്ചിമ ബംഗാളിന്റെ ഉപഹിമാലയന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്കും ഇന്ന് കാലവര്‍ഷം പുതുതായി പ്രവേശിച്ചു.
വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും ഇതുപ്രകാരം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























