ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജയിലുകളില്‍ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു ജയില്‍ കൂടി ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമഗ്രമായ ജയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ജയില്‍ ഡിഐജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ചനടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'തടവുപുള്ളികളെ നല്ല മാര്‍ഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ ഒരു സെന്‍ട്രല്‍ ജയിലിന്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ പാതയിലൂടെ ജയിലുകള്‍ മുന്നോട്ട് പോവുകയാണ്' രമേശ് ചെന്നിത്തല പറഞ്ഞു. ജയിലുകളുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്‌കരണം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























