Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

09 JUNE 2026 10:07 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ താഴെത്തട്ടു മുതല്‍ 'തെറ്റുതിരുത്തല്‍' ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ആവശ്യങ്ങളും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ജനങ്ങളില്‍ നിന്ന് അകന്നുപോയതാണ് പരാജയകാരണമെന്ന വിലയിരുത്തലുകള്‍ക്കിടയിലും, ജനങ്ങളെയും സന്ദര്‍ശകരെയും പൂര്‍ണ്ണമായി അകറ്റിനിര്‍ത്താന്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് പുറമെ വിപുലമായ പുതിയ ഓഫീസ് സമുച്ചയം വേണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ രംഗത്തെത്തുമെന്നാണ് സൂചന. സ്പീക്കര്‍ക്ക് കത്തു നല്‍കാനാണ് ആലോചന.
മകള്‍ വീണാ വിജയന്റെ വാടക വീട്ടില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുമ്പോഴാണ് മുന്‍ഗാമികളാരും ഉന്നയിക്കാത്ത കടുത്ത നിബന്ധനകള്‍ അദ്ദേഹം മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ് സംവിധാനമുള്ളതുപോലെ, പ്രതിപക്ഷ നേതാവിനും നിയമസഭാ മന്ദിരത്തോട് ചേര്‍ന്ന് വിപുലമായ സ്വതന്ത്ര ഓഫീസ് സൗകര്യം വേണമെന്നാണ് പിണറായി വിജയന്റെ പ്രധാന ആവശ്യം. തന്റെ ഔദ്യോഗിക പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സുഗമമായി ജോലി ചെയ്യുന്നതിനായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് പ്രത്യേക സൗകര്യം ഒരുക്കണം. അതായത് കന്റോണ്‍മെന്റ് ഹൗസില്‍ പൊതുജനങ്ങളോ സന്ദര്‍ശകരോ വരേണ്ടതില്ലെന്നും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്നവരെല്ലാം പ്രതിപക്ഷ നേതാവിന്റെ പുതിയ ഓഫീസിലേക്ക് വരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

 

ഇത്രയും കാലം പ്രതിപക്ഷ നേതാക്കന്മാരായിരുന്നവര്‍ തങ്ങളുടെ വസതിയില്‍ തന്നെയായിരുന്നു ഓഫീസും സന്ദര്‍ശക സൗകര്യങ്ങളും ഒരുക്കിയിരുന്നത് എന്ന ചരിത്രമാണ് പിണറായിയുടെ ഈ പുതിയ നിര്‍ദ്ദേശത്തോടെ തിരുത്തപ്പെടുന്നത്. പൊതുജന സമ്പര്‍ക്കം പാര്‍ട്ടിയുടെ അന്തകനായെന്ന് വിലപിക്കുന്ന സി.പി.എമ്മിന്, ജനങ്ങളെ കന്റോണ്‍മെന്റ് ഹൗസിന്റെ പടിക്ക് പുറത്തു നിര്‍ത്താനുള്ള പിണറായിയുടെ ഈ പിടിവാശി വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ തിരുത്തിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ മകള്‍ വീണാ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും വാടകയ്ക്കെടുത്ത വീട്ടിലാണ് പിണറായി വിജയനും ഭാര്യ കമലയും താമസിക്കുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം പിണറായി എവിടെയായിരിക്കും താമസം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.

ഇതിനിടെ, ഈ വാടക വീടിന് പുറത്തുവെച്ച് റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഈ വീട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. തനിക്ക് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറാന്‍ തടസ്സമായി നില്‍ക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവിടെ നിന്ന് ഒഴിയാത്തതാണെന്ന് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസിലേക്ക് മാറുന്നതോടെ കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പിണറായിയും സംഘവും അങ്ങോട്ടേക്ക് പ്രവേശിക്കും. കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറുമ്പോള്‍ പിണറായി വിജയന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ 'റോബിനും' ഒപ്പമുണ്ടാകും.


യഥാര്‍ത്ഥത്തില്‍ ഈ വളര്‍ത്തുനായയുടെ സൗകര്യവും സുരക്ഷയുമാണ് പിണറായിയെ കന്റോണ്‍മെന്റ് ഹൗസിലേക്ക് എത്തിച്ചതെന്നതാണ് കൗതുകകരം. നേരത്തെ എ.കെ.ജി സെന്ററിന് സമീപമുള്ള ചിന്ത ഫ്‌ലാറ്റിലേക്ക് പിണറായി മാറുമെന്നാണ് കരുതിയിരുന്നത്. പിണറായിക്കും അതിലായിരുന്നു താല്പര്യം. എന്നാല്‍ ഫ്‌ലാറ്റ് സംസ്‌കാരത്തില്‍ വളര്‍ത്തുനായ റോബിനെ പരിപാലിക്കുന്നതിനും യഥേഷ്ടം സഞ്ചരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പരിമിതികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഔദ്യോഗിക വസതി റെഡിയാകുന്നത് വരെ മകളുടെ വാടകവീട്ടില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.

കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുമ്പോള്‍ മകള്‍ വീണയും റിയാസും വാടക വീട്ടില്‍ തന്നെ തുടരാനാണ് സാധ്യത. പിണറായിയും ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫും റോബിനും മാത്രമായിരിക്കും കന്റോണ്‍മെന്റ് ഹൗസിലെ പുതിയ അന്തേവാസികള്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടി നേതാക്കളുടെ ആഡംബര ജീവിതവും ധാര്‍ഷ്ട്യവും തിരുത്തണമെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ്, മുന്‍ മുഖ്യമന്ത്രി തന്റെ 'റോബിന്‍' എന്ന വളര്‍ത്തുനായയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഔദ്യോഗിക വസതി ആഗ്രഹിക്കുന്നതും സന്ദര്‍ശകരെ കാണാന്‍ വേറെ ഓഫീസ് വേണമെന്ന് ശാഠ്യം പിടിക്കുന്നതും.

 

ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വിഭാവനം ചെയ്യുന്ന 'തെറ്റുതിരുത്തല്‍' പ്രക്രിയയുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താഴെത്തട്ടിലുള്ള അണികളോട് ലാളിത്യം പ്രസംഗിക്കുകയും ഉന്നത നേതാക്കള്‍ക്ക് സുഖസൗകര്യങ്ങള്‍ക്കായി പാര്‍ട്ടി സംവിധാനങ്ങളെയും ഖജനാവിനെയും ആശ്രയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സി.പി.എമ്മിനെ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (24 minutes ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (39 minutes ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (49 minutes ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (1 hour ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (1 hour ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (1 hour ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (1 hour ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (5 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (5 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (6 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (9 hours ago)

Malayali Vartha Recommends