Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

09 JUNE 2026 10:32 PM IST
മലയാളി വാര്‍ത്ത



പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍.  
നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനം റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുകയല്ല വെട്ടിക്കളയുകയായിരുന്നു  സിപിഐഎം സെക്രട്ടേറിയറ്റ്. ഇതിനുപുറമെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നതാണ് ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വിമര്‍ശനം. പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടിക്കെതിരെ ഉയരാന്‍ വൈകില്ല.  വിശാലമായ ചര്‍ച്ചയ്ക്ക് ഓഗസ്റ്റില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനാണ് നിലവിലെ തീരുമാനമെങ്കിലും അത്  അണികളുടെ അമര്‍ഷം കുറയ്ക്കാനുള്ള തന്ത്രം മാത്രമാണ്.

 


 ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വിപുലമായ യോഗമായിരിക്കും ഓഗസ്റ്റില്‍ വിളിച്ച് ചേര്‍ക്കുക. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും, തളിപ്പറമ്പിലും പയ്യന്നൂരിലും ഉള്‍പ്പെടെ നേതൃത്വങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നും പ്രാദേശിത തലം മുതല്‍  അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. പത്തു കൊല്ലത്തെ തുടര്‍ഭരണം ജനങ്ങളെ എതിരാക്കിയെന്നും ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായെന്നും സിപിഐഎം സെക്രട്ടറിയേറ്ര്  വിലയിരുത്തി. ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറെ മന്ത്രിമാരും മരമണ്ടന്‍മാരായിരുന്നുവെന്നും പലരും പഞ്ചായത്ത് മെംബറാകാന്‍പോലും യോഗ്യരായിരുന്നില്ലെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തികരുടെ വിലയിരുത്തല്‍.
നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകള്‍ തികച്ചും മയപ്പെടുത്തിയാണ് സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട്  അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, വിമര്‍ശനങ്ങള്‍ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോര്‍ട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോര്‍ട്ടില്‍ അടിയന്തരമായി തിരുത്തലുകള്‍ വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത ആവശ്യമുയര്‍ന്നിരിക്കുൂകയാണ്. സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകള്‍ സംഭവിച്ചതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം കൂടുതല്‍ കടുപ്പിക്കണമെന്നും പാര്‍ട്ടിയുടെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യം.
നിലവിലെ റിപ്പോര്‍ട്ടുമായി കീഴ്ഘടകങ്ങളിലേക്ക് ചെല്ലാനാകില്ലെന്നും തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍  അറിയിച്ചു. ജനങ്ങളുടെ വികാരം എതിരായിട്ടും  പാര്‍ട്ടിയില്‍ നേതൃമാറ്റം ഉടനുണ്ടാകില്ലെന്ന് ഉറപ്പായി. വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തെറ്റുതിരുത്താമെന്നുമാണ് എം വി ഗോവിന്ദന്‍ സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ തോല്‍വിയുടെ പ്രധാന കാരണക്കാരന്‍ ഗോവിന്ദനാണെന്നും നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും തളിപ്പറമ്പില്‍ ഭാര്യ ശ്യാമളയെ മത്സരിപ്പിച്ചതാണ് വടക്കന്‍ കേരളം ഒന്നാകെ നഷ്ടമാകാന്‍ കാരണമായതെന്നുമാണ് കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന വിമര്‍ശനം. എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കാതെ പാര്‍ട്ടി രക്ഷപിടിക്കില്ലെന്നും ഗോവിന്ദന്റെ ഭാഷയും ശരീരഭാഷയും അങ്ങേയറ്റം മോശമാണെന്നുമാണ് അണികളുടെ നിലപാട്.

 

 

 


കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണവും പാര്‍ട്ടിക്ക് ക്ഷീണണുണ്ടാക്കി. പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും  സത്യമല്ലാത്ത ആരോപണമാണെന്നും പാര്‍ട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു. എന്നാല്‍ കോടിയേരിയുടെ ഭാര്യയുടെ ആക്ഷേപം ഗൗവരവകരമാണെന്ന് സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ആവശ്യത്തിന് വിളിച്ചാല്‍ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ലെന്നും  നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (56 minutes ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (1 hour ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (1 hour ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (1 hour ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (2 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (2 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (2 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (5 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (6 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (6 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (9 hours ago)

Malayali Vartha Recommends