എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്മദത്തന് വിട

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ബ്രഹ്മദത്തന് നിറസാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പ്രധാന തിടമ്പേറ്റിയിരുന്നത് ബ്രഹ്മദത്തനായിരുന്നു. തൃശൂര്‍ പൂരത്തിലും സ്ഥിരസാന്നിധ്യമായിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ പോത്തന് വര്‍ഗീസ് അച്ചായനാണ് ബ്രഹ്മദത്തനെ അരുണാചലില്‍ നിന്ന് കേരളത്തിലെത്തിച്ചത്.നേരത്തെ ‘പുതുപ്പള്ളി ബ്രഹ്മദത്തന്’ എന്ന പേരിലാണ് ആന അറിയപ്പെട്ടിരുന്നത്. ഉത്സവപ്പറമ്പുകളില്‍ തലയെടുപ്പോടെ നിറഞ്ഞുനിന്നിരുന്ന ബ്രഹ്മദത്തന്റെ അപ്രതീക്ഷിത വിയോഗം ആനപ്രേമികള്‍ക്ക് വലിയ നഷ്ടമായി. വര്‍ഷങ്ങളോളം കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നിന്ന ഗജവീരനാണ് ഇടിമിന്നലില്‍ വിടപറഞ്ഞത്.
https://www.facebook.com/Malayalivartha

























