ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകടയുടമ മരിച്ച കേസിൽ അഡീ. ജഡ്ജിക്ക് മുൻകൂർ ജാമ്യം....

ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ വാഹനയുടമയും പതിനേഴുകാരന്റെ അച്ഛനുമായ അഡീ. ജഡ്ജിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് എന്തിനെന്ന് ഉൾപ്പെടെയുള്ള കോടതിയുടെ ചോദ്യങ്ങൾ കൃത്യമായ മറുപടി നൽകാനായി പ്രോസിക്യൂഷന് സാധിച്ചില്ല.
ഒക്ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്.
https://www.facebook.com/Malayalivartha


























