മാധ്യമ നിയന്ത്രണം സംബന്ധിച്ച മാനദണ്ഡങ്ങള്‍: ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
സുപ്രീം കോടതി ആവശ്യപ്രകാരം മാധ്യമ നിയന്ത്രണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിരത്തവേ ദൃശ്യമാധ്യമങ്ങളെക്കാള്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനം വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രചരിക്കുന്നുവെന്നും വാട്സ്ആപ്, ഫെയ്സ്ബുക്ക് എന്നിവ വഴി വാര്‍ത്തകള്‍ വേഗത്തില്‍ പ്രചരിക്കുന്നതിനാല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഗുരുതരമായ സ്വാധീനമാണ് സമൂഹത്തിലുള്ളതെന്നും അവയുടെ സ്രോതസ്സുകള്‍ പരിഗണിച്ച്, കോടതി അവയെ വേണം ആദ്യം നിയന്ത്രിക്കേണ്ടതെന്നും പറയുന്നു.
ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും സംതുലിതമാക്കുന്നതില് വ്യവസ്ഥാപിത ചട്ടങ്ങളും വിധികളുമുണ്ട്. മുന്‍കാല വിധികളുടെയും കീഴ്വഴക്കങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിയന്ത്രണത്തിനുമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ ചട്ടക്കൂടും മാര്‍ഗരേഖയുമുണ്ട്. മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയേയോ ഒരു പാനലിനേയോ നിയമിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യ ചാനലായസുദര്ശന് ടിവി സംപ്രേഷണം ചെയ്ത വര്‍ഗീയ സ്വഭാവമുള്ള പരിപാടിയുടെ പേരിലാണ് മാധ്യമ നിയന്ത്രണത്തെ കുറിച്ച് കോടതി മാര്‍ഗരേഖ തേടിയത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നും യുപിഎസ്.സി ജിഹാദ് ആണ് നടക്കുന്നതെന്നുമായിരുന്നു ചാനല്‍ ഒരു പരിപാടിയില്‍ പറഞ്ഞത്. ഇതിനെതിരായ പരാതിയിലായിരുന്നു കോടതി ഇടപെടല്‍.
https://www.facebook.com/Malayalivartha