Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

രാജീവ് ശർമ്മ ഇന്ത്യയെ ചതിച്ചു; ജിങ് പിംഗ് ഭരണകൂടത്തിനായി എന്തുനേറികേടും കാട്ടികൂട്ടുന്ന ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസുമായി വഴിവിട്ട ബന്ധം, ഭീകരപ്രവർത്തനത്തിനു സമാനമായ നടപടി, ശർമയുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് ലാപ്ടോപ്പും ചില രേഖകളും കണ്ടെത്തി

20 SEPTEMBER 2020 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ലഡാക്കിലെ അനിഷ്ട സംഭവങ്ങൾക്ക് ശേഷം ഇന്ത്യയുടെ കരഭൂമി പല മേഖലകളിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് ഗൂഢലക്ഷ്യങ്ങൾ ഏറെയുണ്ട്. അതിനു കൂട്ടായി ഇന്ത്യക്കാരെയും അവരുടെ കസ്റ്റഡിയിൽ കിട്ടിയാൽ പിന്നെ കാര്യം പറയേണ്ടതില്ലല്ലോ. ഭീകരപ്രവർത്തനത്തിനു സമാനമായ നടപടിയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവർത്തകനായ രാജീവ് ശർമ്മയിൽ നിന്നും ഉണ്ടായിരിക്കുന്നത് .

ചൈനയുടെ അധിനിവേശ നടപടികളെ സ്തുതിക്കുകയും ജിങ് പിംഗ് ഭരണകൂടത്തിനായി എന്തുനേറികേടും കാട്ടികൂട്ടുന്ന ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസുമായി നടത്തിയ വഴിവിട്ട ബന്ധത്തിന്റെ രഹസ്യങ്ങൾ പുറത്തായിരിക്കുകയാണ്. ഇത് രാജ്യത്തിന് അപമാനകരമായിരിക്കുകയാണ് .ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് ഇന്ത്യയിൽ പത്രപ്രവർത്തനത്തിനുള്ളത്.

അതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന കള്ളനാണയമായി രാജീവ് ശർമ്മയെ പോലുള്ളവർ മാറിയത് രാജ്യത്തിന് ആപത്തുണ്ടാക്കിയിരിക്കുകയാണ് .ചൈനീസ് ആപ്പുകൾ ഘട്ടം ഘട്ടമായി ഇന്ത്യ നിരോധിച്ചത് പോലും സുരക്ഷാ പ്രശ്നനങ്ങൾ മുൻ നിർത്തിയായിരുന്നു .അതിനാൽ തന്നെ ജനപ്രിയമായ പല ആപ്പുകളും ഇന്ത്യ വേണ്ടെന്നു വച്ചു .ഇന്ത്യയുടെ തകർച്ചകാണുവാൻ വെമ്പുന്ന ചൈനീസ് ഭരണകൂടത്തിനായി കുഴലൂത്തു നടത്തുന്നതും ഇയാളുടെ പതിവായിരുന്നു .മാത്രമല്ല ചൈനീസ് കടലാസ് കമ്പനിയിൽ നിന്നും ലക്ഷങ്ങൾ കൈപറ്റിയതിൻെറ വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുകയാണ് .

ഇന്ത്യൻ പട്ടാളക്കാരെക്കുറിച്ച് അപകീർത്തികരമായ വാദങ്ങൾ എഴുതിപ്പിടിപ്പിക്കുന്ന നെറികെട്ട കളിയാണ് ഗ്ലോബൽ ടൈംസ് നടത്തിവരുന്നത് .അവരുമായാണ് രാജ്യദ്രോഹപരമായ നടപടി നടത്തിയത് . ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ചു കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതിർന്ന മാധ്യമപ്രവർത്തകൻ രാജീവ് ശർമ പ്രതിരോധ വിവരങ്ങൾ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയെന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ. ചൈനീസ് ‘കടലാസ് കമ്പനി’യുടെ പേരിൽ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി കൂട്ടാളി നേപ്പാളി സ്വദേശി ഷേർസിങ് എന്നിവരും പിടിയിലായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യരേഖകളും മറ്റും രാജീവ് ശർമയുടെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയെന്നും ഡിസിപി സഞ്ജീവ് കുമാർ യാദവ് വിശദീകരിച്ചു.

ചൈനീസ് കടലാസ് കമ്പനിയുടെ പേരിൽ പണമെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 13നാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 14നു പിതംപുരയിൽ രാജീവ് ശർമയുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് ലാപ്ടോപ്പും ചില രേഖകളും കണ്ടെത്തി. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അറസ്റ്റ് വിവരം പുറത്തുവിട്ടത് വെള്ളിയാഴ്ചയാണ്. ജാമ്യാപേക്ഷ 22നു പട്യാല ഹൗസ് കോടതി പരിഗണിക്കും.ഇപ്പോഴും ചൈനീസ് പത്രമാധ്യമവുമായി ഇയാൾക്ക് ബന്ധമുണ്ട് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് .2010 മുതൽ 2014 വരെ ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസിൽ രാജീവ് ശർമ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിനു പിന്നാലെയാണു ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിൽപെട്ടവർ ഇദ്ദേഹത്തെ ബന്ധപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം.

പ്രതിരോധവകുപ്പിലെ രഹസ്യങ്ങൾ ശേഖരിക്കുകയും അത് വിറ്റ് കാശാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നുണ്ട് .മാധ്യമങ്ങളിലെ ലേഖനത്തിനുള്ള പ്രതിഫലമെന്ന നിലയിൽ 30 ലക്ഷം രൂപ ‘എംസെഡ് ഫാർമസി’ എന്ന കടലാസ് കമ്പനി വഴി രാജീവ് ശർമയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പൊലീസ് പറയുന്നു. കമ്പനിയുടെ ഡയറക്ടർമാരാണ് അറസ്റ്റിലായ മറ്റു 2 പേർ.ദ് ട്രിബ്യൂൺ, സകാൽ ടൈംസ് തുടങ്ങിയ പത്രങ്ങളിലും വാർത്താ ഏജൻസിയായ യുഎൻഐയിലും പ്രവർത്തിച്ചിട്ടുള്ള രാജീവ് ശർമ ‘രാജീവ് കിഷ്‌കിന്ദ’ എന്ന പേരിൽ യുട്യൂബ് ചാനലും കൈകാര്യം ചെയ്തിരുന്നു. ഇന്ത്യ–ചൈന സംഘർഷ വിഷയത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ വിമർശിച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമായി മാറിയതും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ട കാര്യമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends