നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങാന്‍ പോകും ! മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമർശം ചർച്ചയാകുന്നു
മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത് . ‘നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും’ എന്ന കട്ജുവിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം
ഇതിനു മുൻപും നിരവധി തവണ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച് അദ്ദേഹം പറയുന്ന പലതും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട് . ഇപ്പോള്‍, ഫേസ്ബുക്കിലെ തന്റെ വിചിത്രമായ പരാമര്‍ശത്തിന് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ്.
ഫേസ്ബുക്കില്‍ യുവതിയുടെ കമന്റിന് മറുപടി നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍, കട്ജു സ്ത്രീയോട് ”ഉറങ്ങാറായില്ലേ?” എന്ന് ചോദിച്ചു തുടര്‍ന്ന് ”നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന് ഞാന്‍ കരുതി” എന്ന് അദ്ദേഹം പറയുകയായിരുന്നു. കട്ജുവിന്റെ പരാമര്‍ശത്തിന് എതിരെ വലിയ രീതിയില്‍ ഉള്ള വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha