രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഹത്റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രാഹുല്‍ ഗാന്ധി നിലത്തുവീണു.
https://www.facebook.com/Malayalivartha