അഭ്യൂഹങ്ങൾക്ക് വിരാമം; ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
ഇങ്ങനെ ശ്രദ്ധ കിട്ടുന്നതില്‍ താന്‍ ഭാഗ്യവാനാണ്. എന്റെ ജോലിയുമായി താന്‍ മുന്നോട്ടുപോകുന്നു. കോല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് തന്റെ പ്രകൃതമെന്നും ഗാംഗുലി പറഞ്ഞു.
https://www.facebook.com/Malayalivartha