നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന് മധ്യപ്രദേശ് നിയമസഭയുടെ അംഗീകാരം; ബില്‍ പാസായത് സഭ സമ്മേളനത്തില്‍ ശബ്ദവോട്ടോടെ; നിയമം ലംഘിച്ചാല്‍ പത്തു വര്‍ഷം വരെ തടവും ചുരുങ്ങിയത് 50,000 രൂപ വരെ പിഴയും
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന് മധ്യപ്രദേശ് നിയമസഭയുടെ അംഗീകാരം. വിവാഹം, വശീകരണം, മറ്റ് വഞ്ചനപരമായ മാര്‍ഗങ്ങളിലൂടെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതാണ് നിയമം. നിയമം ലംഘിച്ചാല്‍ പത്തു വര്‍ഷം വരെ തടവും ചുരുങ്ങിയത് 50,000 രൂപ വരെ പിഴയും ലഭിക്കും.
കഴിഞ്ഞ ഡിസംബറില്‍ 'മധ്യപ്രദേശ് മത സ്വാതന്ത്ര ഓര്‍ഡിനന്‍സിന് 2020'ന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ജനുവരി ഒമ്ബതിന് നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ബില്‍ അംഗീകാരത്തിനായി അവതരിപ്പിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന സഭ സമ്മേളനത്തില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായ ശേഷം 23 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha