പുതിയ സിബിഐ ഡയറക്ടരെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും
പുതിയ സിബിഐ ഡയറക്ടരെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രാഞ്ചന് ചൗധരി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
കേരള ഡിജിപി ലോകനാഥ് ബെഹ്റയുടേത് ഉള്‍പ്പെടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സര്‍ക്കാര്‍ സമതി അംഗങ്ങള്‍ക്ക് കൈമാറി.
സിബിഐ ഇടക്കാല ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈസി മോദി, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്ഥി ഉള്‍പ്പെടയുള്ളവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്.
പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതില്‍ വരുന്ന കാലതാമസത്തിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് 24 യോഗം ചേരുന്നത്.
"
https://www.facebook.com/Malayalivartha