തമിഴ്നാടിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ അഞ്ചംഗ ഉപദേശക സമിതി; സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും നൊബേല്‍ സമ്മാന ജേതാവ് എസ്തേര്‍ ഡുഫ്ലോയും
തമിഴ്നാടിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മാര്‍ഗനിര്‍ദ്ദേശം നല്കാന് അഞ്ചംഗ ഉപദേശക സമിതി. സംസ്ഥാനത്തിന്റെ സാമ്ബത്തിക ഉന്നമനത്തിനായുള്ള ഉപദേശക സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെയും നൊബേല്‍ ജേതാവായ സാമ്ബത്തിക ശാസ്ത്രജ്ഞന് എസ്തേര്‍ ഡുഫ്ലോയെയുമടക്കം അഞ്ച് അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ചേര്‍ന്നപ്പോഴാണ് ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ക്ഷേമകാര്യ സാമ്ബത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാന്‍ ഡ്രെസ്സെ, 200304 കാലഘട്ടത്തില്‍ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണന് എന്നിവരാണ് സമിതിയിലെ മറ്റുള്ളവര്‍.
https://www.facebook.com/Malayalivartha