കോവിഡ് നിയന്ത്രണലംഘനം നടത്തിയെന്ന് ആരോപിച്ച് യുവാവ് ബോധരഹിതന്‍ ആകുന്നത് വരെ പോലീസ് മര്‍ദ്ദിച്ചു; നാല്പതുകാരന് ദാരുണാന്ത്യം
സേലത്ത് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനായ യുവാവിന് ദാരുണാന്ത്യം. എടയപ്പെട്ടി സ്വദേശി മുരുകന് (40 ) ആണ് മരിച്ചത്. കോവിഡ് നിയന്ത്രണലംഘനം നടത്തിയെന്ന് ആരോപിച്ച് ലാത്തി കൊണ്ടാണ് മുരുകനെ പോലീസ് മര്‍ദ്ദിച്ചത്. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
യുവാവ് ബോധരഹിതന്‍ ആകുന്നത് വരെ പോലീസ് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്ബോള്‍ മറ്റ് മൂന്ന് പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.
https://www.facebook.com/Malayalivartha