പ്ലസ്ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും...
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിക്കാന്‍ സി.ബി.എസ്.ഇ തയ്യാറെടുക്കുന്നത് .
'പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും' സി.ബി.എസ്.ഇ പരീക്ഷ കണ്ട്രോളര് സന്യം ഭര്ദ്വാജ് പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha