Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...


വിവാഹം കഴിഞ്ഞതോടെ പാപ്പുവിന്റെ പിറന്നാൾ അച്ഛൻ മറന്നോ എന്ന് ആരാധകർ:- മകളുടെ ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ ഹൈദരാബാദില്‍ നിന്ന് ഓടിയെത്തി അമൃത:- സോഷ്യൽ മീഡിയയിൽ ചർച്ചയായി പാപ്പുവിന്റെ പിറന്നാൾ ആഘോഷം

തലയ്ക്ക് തല, കണ്ണിന് കണ്ണ്! പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്റെ തലയറുത്ത് സൈന്യം... സംഭവങ്ങളിങ്ങനെ....

31 JULY 2021 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വ്യോമസേനയുടെ അടുത്ത മേധാവിയാകും എയര്‍മാര്‍ഷല്‍ വി.ആര്‍. ചൗധരി

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍.... 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും

നാല്പതോളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന് രണ്ടു വയസ്സ് പൂർത്തിയായിരുന്നു. ഇതിനു പിന്നാലെ രാജ്യം യാതൊരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളോയും വെച്ചു പൊറുപ്പിച്ചിട്ടില്ല. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ആക്രമണം നടത്തിയത്.

ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സി.ആർ.പി.എഫ്. ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം നടത്തിയത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചു കയറ്റിയത്. ഇതിനുള്ള ഒരു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി എല്ലാത്തിനേയും ചുട്ടെരിച്ചിരുന്നു.

തിരിച്ചടി നല‍കിയ 2019 ഫെബ്രുവരി 26ലെ ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി പിന്നീട് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പാകിസ്താന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയായിരുന്നു ഇപ്രകാരം മറച്ച് വച്ച സത്യം വെളിപ്പെടുത്തിയത്.

2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു മറുപടി തിരിച്ച് നൽകാൻ തീരുമാനിച്ചത്.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ സാധാരണയായി പാകിസ്താന്‍ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തല്‍, ബാലാക്കോട്ട് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന പാക് നിലപാടിന് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമായിരുന്നു. ഇതിനു ശേഷം നിരവധി വിവാദങ്ങളാണ് തൊട്ടു പിന്നാലെ പൊട്ടി പുറപ്പെട്ടത്.

ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ക്കു മേല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരവാദികള്‍ ഒന്നടങ്കം കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവിടെ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ പാകിസ്താന്‍ തുടക്കത്തിൽ തയ്യാറായിരുന്നില്ല. ഇതിനെ പൊളിച്ചടുക്കി കൊണ്ടായിരുന്നു ഇത്തരത്തിലുള്ള നീക്കം നടത്തിയത്.

എന്നാലിപ്പോൾ ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. പകരത്തിനു മടയിൽ കയറി പകരം വീട്ടിയതിന് ശേഷം അതിന്റെ ഒരു കണിക പോലും ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സുരക്ഷാ സൈന്യം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളെയാണ് ഇപ്പോൾ സൈന്യം കൊലപ്പെടുത്തിയത്. അദ്നാന്‍, ഇസ്മായില്‍, ലാംബൂ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. മറ്റൊരു തീവ്രവാദിയും ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുൽവാമയിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്.

ജയ്ഷ ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബുസൈഫുള്ള. പുൽവാമ ആക്രമണത്തിനുപയോഗിച്ച ഐഇഡി ഇയാളാണ് നിർമിച്ചതെന്നാണ് വിവരം. 2017ലാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഇയാൾ നുഴഞ്ഞു കയറിയത്. അന്നുമുതൽ ഭീകരാക്രമണ പ്രവർത്തനങ്ങളിൽ പങ്കാളിയാണിയാൾ.

'2019 ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടയാളാണിയാള്‍. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാനാ മസൂദ് അസ്ഹര്‍, അമ്മാര്‍ എന്നിവരുടെയെല്ലാം അനുയായിയായിരുന്നു അദ്നാന്‍ .' എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. ദക്ഷിണ കശ്മൂീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറാണ് ഇയാൾ എന്നും റിപ്പോർട്ടുകളുണ്ട്.

ഐഇഡി, കാർബോംബ് സാങ്കേതിക വിദ്യയിൽ ഇയാള്‍ അഗ്രഗണ്യനായിരുന്നു. അഫ്ഗാനിസ്ഥാനിലും 2019 ലെ പുല്‍വാമ ആക്രമണത്തിലും കാര്‍ ബോംബ് ഉപയോഗിച്ചിരുന്നു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് സംഘടന പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനും അവന്തിപോരയിൽ ഇയാൾ പ്രവർത്തിച്ചു.

പുല്‍വാമയിലെ കക്‌പോറ, പാംപോര്‍ എന്നീ പ്രദേശങ്ങൾ തീവ്രവാദപ്രവർത്തന്തതിനായി ഉപയോഗിക്കാനും പുതിയ തീവ്രവാദ ഗ്രൂപ്പുകളെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. റിക്രൂട്ട് ചെയ്തവരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം.

കൊല്ലപ്പെട്ട രണ്ടാമത്തെ തീവ്രവാദിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവിധ ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജനവരി മുതലുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 87 ഓളം തീവ്രവാദികളെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്്റ്റ് ചെയ്ത് പോലീസ്  (1 minute ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (3 minutes ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (13 minutes ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (20 minutes ago)

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (56 minutes ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (1 hour ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (1 hour ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (1 hour ago)

കോട്ടയം വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വർഷത്തെ പഴക്കം; 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് വിദഗ്ധർ, നിര്‍ണ്ണായക വഴിത്തിരിവ്  (1 hour ago)

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു  (1 hour ago)

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്... വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം  (1 hour ago)

ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.42 രൂപയും ഡീസല്‍ - ലിറ്ററിന് 95.38 രൂപയും  (1 hour ago)

അമേരിക്കയെ വിറപ്പിക്കുന്ന അഞ്ജാത രോഗം ഹവാന സിന്‍ഡ്രോം ഇന്ത്യയിലും!, എന്താണ് ഹവാന സിന്‍ഡ്രോം, ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?  (1 hour ago)

എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്  (1 hour ago)

അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അ  (1 hour ago)

Malayali Vartha Recommends