ആന്ധാപ്രദേശില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; മാവോയിസ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു
ആന്ധാപ്രദേശില്‍ മാവോയിസ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന.തെലങ്കാന- ചണ്ഡീഗഡ് അതിര്‍ത്തി മേഖലയായ ഭദ്രദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പോലീസും, കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് പ്രദേശത്ത് എത്തിയത്. തെരച്ചിലിനിടെ ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തി. സുരക്ഷാ സേനയുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഭീകരര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിച്ചതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha