മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കൊന്തൗജം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തൗജം ബിജെപിയില്‍ ചേര്‍ന്നു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെയും മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി അംഗത്വമെടുത്തത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കൊന്തൗജം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയത്. ബിഷ്ണുപുര്‍ മണ്ഡലത്തില്‍നിന്ന് ഇദ്ദേഹം ആറു തവണ തുടര്‍ച്ചയായി വിജയിച്ചിട്ടുണ്ട്.
2017ലായിരുന്നു മണിപ്പുരില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 28 സീറ്റോടെ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായിട്ടും 21 സീറ്റുള്ള ബിജെപി അധികാരം പിടിക്കുകയായിരുന്നു. പിന്നീട് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
https://www.facebook.com/Malayalivartha