'രാജാ റാണി' സീരിയൽ മൊബൈല്‍ ഫോണില്‍ കണ്ട് യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ:- ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത് 1,200 രൂപ പിഴ ഈടാക്കി പോലീസ്
ഗാന്ധിപുരം ഫ്ലൈ ഓവറിലൂടെ മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി പോലീസ്. വ്യാഴാഴ്ച രാത്രിയാണ് കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമി (35) കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയൽ കാണുകയായിരുന്നു ഇയാള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. . ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടത് തമിഴ് സീരിയൽ 'രാജാ റാണി'യായിരുന്നു. ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത ശേഷം ഉപദേശം നല്കി വിട്ടയച്ചു. കൂടാതെ അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി.
https://www.facebook.com/Malayalivartha