ജമ്മു കാശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം.... മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി
ജമ്മു കാശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം. ഇത് തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി.
ആയുധധാരികളായ സംഘമാണ് നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നത്. ഇന്ത്യ തലക്ക് വിലയിട്ട ഭീകരരും കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉറി മേഖലയില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഉണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമം ആണ് ഇതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.ശനിയാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha