'ഇത്തരത്തില്‍ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്മത്തിലും തുലഞ്ഞുപോകട്ടെ...' കബഡി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ 'ശപിച്ച്' പ്രഗ്യാ സിംഗ് താക്കൂര്‍
പ്രഗ്യാ സിംഗ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധിപേരാണ് പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇത് പ്രചരിപ്പിച്ചയാളെ 'ശപിച്ച്' മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി ഭോപ്പാല്‍ എം പിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്മത്തിലും തുലഞ്ഞുപോകട്ടെ എന്ന് പ്രഗ്യ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് താന്‍ ആരതി ഉഴിയാന്‍ പോയതായിരുന്നെന്നും ആ സമയം ചില കായികതാരങ്ങള്‍ കബഡി കളിക്കുന്നത് കണ്ട് അവിടേക്ക് പോകുകയായിരുന്നെന്നും പ്രഗ്യ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഈ സംഭവത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നതെന്നും പ്രഗ്യ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ജാമ്യത്തിലിറങ്ങിയത്. താന്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രഗ്യാ സിംഗ് കോടതിയെയും അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയായിരുന്നു പ്രഗ്യ കബഡി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്.
https://www.facebook.com/Malayalivartha