മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും... അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സംസ്ഥാനത്ത് സജീവമാക്കാനൊരുങ്ങി ക്യാപ്റ്റന്‍
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സംസ്ഥാനത്ത് സജീവമാക്കാനൊരുങ്ങി ക്യാപ്റ്റന്‍ .
പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് ഇന്ന് ചണ്ഡീഗഢില്‍ പത്രസമ്മേളനം വിളിച്ചിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം അമരീന്ദര്‍ സിങ് നടത്തിയിരുന്നു.
തിരഞ്ഞടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തെ ബി.ജെ.പി പഞ്ചാബ് ഘടകം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha