മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.... പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും. തെര. കമ്മീഷന്റെ അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നും അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കും. അവരുമായി സീറ്റ് വിഭജനം നടത്താന്‍ തയ്യാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസമുണ്ട്.
പുതിയ പാര്‍ട്ടി 117 സീറ്റുകളിലും മത്സരിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ബിജെപിയുമായും അകാലിദളില്നിന്നു ഭിന്നിച്ചുനില്ക്കുന്നവരുമായും സഖ്യത്തിന് തയ്യാറാണെന്ന് അമരീന്ദര്‍ നേരത്തേ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha