തമിഴ്നാട്ടിലെ ജനപ്രിയ പദ്ധതിയായ അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന് വരുന്നു
തമിഴ്നാട്ടിലെ ജനപ്രിയ പദ്ധതിയായ അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന് വരുന്നു. സംസ്ഥാനത്തൊട്ടാകെ 500 കാന്റീനുകള്‍ തുറക്കുമെന്ന് ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അമ്മ കാന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അമ്മാ കാന്റീനുകള്‍ എന്ന പദ്ധതി.
ഒരു രൂപയ്ക്ക് ഇഡ്ലിയും അഞ്ചുരൂപയ്ക്ക് പൊങ്കലും കിട്ടുന്ന കാന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴെല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിയില് ചെന്നൈയിലെ കാന്റീന് ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുളളര് മാപ്പു പറഞ്ഞാണ് തടിയൂരിയത്.
മാതൃകാ കമ്യൂണിറ്റി കിച്ചന് പദ്ധതിയെക്കുറിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി ഡല്‍ഹിയില്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരുണാനിധിയുടെ പേരില്‍ 500 കാന്റീനുകളാണ് സ്ഥാപിക്കുകയെന്ന് ഭക്ഷ്യമന്ത്രി ആര്.ചക്രപാണി അറിയിച്ചു. അതേ സമയം അമ്മാ കാന്റീനുകള്‍ അതേപടി തുടരും.
നിലവില്‍ സംസ്ഥാനത്തൊട്ടാകെ 650 അമ്മാ കാന്റീനുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha