ഗോധ്ര-ട്രെയിന്‍ കത്തിക്കല്‍ കേസ്; പ്രതി അബ്ദുള്‍ മജീദ് ചികിത്സയിലായിരിക്കെ മരിച്ചു
ഗോധ്ര-ട്രെയിന്‍ കത്തിക്കല്‍ കേസ് പ്രതി മരിച്ചു. 2002 ലെ ട്രെയിന്‍ കുട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിലാല്‍ ഇസ്മെയില്‍ അബ്ദുള്‍ മജീദ്(61) ആണ് മരിച്ചത്. വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്.
2002ല്‍ സബര്‍മതി ട്രെയിനിന്റെ എസ് 6 കോച്ച് കത്തിച്ച കേസിലെ പ്രധാന പ്രതിയാണ് അബ്ദുള്‍ മജീദ്. അയോദ്ധ്യയില്‍ നിന്ന് വരുന്ന 56 പേരാണ് അന്ന് മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് മജീദ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി മജീദിന് സുഖമില്ലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നവംബര്‍ 22നാണ് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha