ഇന്ത്യ തനിക്ക് നല്കിയ വരവേല്‍പ്പിനും പുടിന് നന്ദി ... പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിന്
ഇന്ത്യ തനിക്ക് നല്കിയ വരവേല്‍പ്പിനും പുടിന് നന്ദി ... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2022ല്‍ റഷ്യയിലേക്ക് ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഇന്ത്യ റഷ്യ 21ാമത് ഉച്ചകോടിക്കായി തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പുടിന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ റഷ്യയിലേക്ക് ക്ഷണിച്ചത്.
ഇന്ത്യ വന്‍ശക്തിയാണെന്നും ദീര്‍ഘകാല സുഹൃദ് രാജ്യമെന്നും പുടിന് പറഞ്ഞു. പുടിന്റെ ഇന്ത്യ സന്ദര്‍ശനം ആഗോളതലത്തില്‍ വലിയ പ്രാധാന്യമുള്ളതായി. റഷ്യയുടെ പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ പുടിനു മുന്‍പായി ഡല്‍ഹിയിലെത്തി തന്ത്രപ്രധാന കരാറുകളിലൊപ്പുവച്ചു.
ആറു മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെ പുടിന് മടങ്ങി. രണ്ടു വര്‍ഷത്തിനു ശേഷമാണു പുടിനും മോദിയും നേരില്‍ കാണുന്നത്. 2019ല്‍ ബ്രസീലില്‍ നടന്ന ബ്രിക്്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണം, സുരക്ഷാ സാഹചര്യം, തീവ്രവാദ ഭീകരാക്രമണ ഭീഷണികള്‍, തീവ്രവാദ ധനസഹായങ്ങള്‍, ആയുധമയക്കുമരുന്ന് വ്യാപാരം തുടങ്ങിയവ മോദിയും പുടിനും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും ആശങ്കകള്‍ പങ്കിടുകയും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha