മുംബൈയിലെ ടാര്‍ഡിയോയില്‍ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം.... നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മുംബൈയിലെ ടാര്‍ഡിയോയില്‍ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടാര്‍ഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബില്‍ഡിങ്ങിലാണ് സംഭവം. രാവിലെ ഏഴരയോടെ കെട്ടിടത്തിന്റെ പതിനെട്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
അപകടസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ 13 യൂണിറ്റുകളും ഏഴ് ജംബോ ടാങ്കുകളും സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha